ഹേമ കമ്മിറ്റി റിപ്പോർട്ടിലെ 24 ശുപാർശകൾ നടപ്പിലാക്കാനുള്ള നടപടികൾ സർക്കാർ തുടങ്ങി എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻമാസ്റ്റർ. ഇന്ത്യയിൽ ആദ്യമായാണ് സിനിമ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ ഏർപ്പെടുത്തിയത്. കമ്മിറ്റി ജുഡീഷ്യൽ കമ്മീഷൻ അല്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമ്മീഷൻ ആയിരുന്നെങ്കിൽ റിപ്പോർട്ട് നിയമസഭയിൽ വയ്ക്കുമായിരുന്നു. കമ്മിറ്റി ശുപാർശങ്ങൾ പ്രത്യേകമായി നൽകിയിട്ടില്ല. എന്നാലും പൊതുവായ ശുപാർശകളുടെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചു. സിനിമാ നയംരൂപീകരിക്കണം എന്ന കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ ഷാജി എൻ കരുൺ അധ്യക്ഷനായ ഒരു സമിതിയെ നിയോഗിച്ചു.
എല്ലാവരുമായി ചർച്ചചെയ്ത് കോൺക്ലേവിലൂടെ നയം രൂപീകരിക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പരസ്യപ്പെടുത്തരുത് എന്ന ജസ്റ്റിസ് ഹേമയുടെ കത്ത് പ്രകാരമാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് പുറത്തുവിടാനോ നടപടി സ്വീകരിക്കാനോ കഴിയാത്തത്. വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ രൂപീകരിച്ചു.11 എണ്ണത്തിൽ പൊലീസ് കേസെടുത്തു. അതിൽ ഭരണപക്ഷ എംഎൽഎക്കെതിരെയും ഉൾപ്പെടുന്നു’ – ഗോവിന്ദൻ മാസ്റ്റർ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here