പെരിയ കേസ്; ഹൈക്കോടതി വിധി ആശ്വാസകരമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

പെരിയ കേസിലെ 4 പേരുടെ ശിക്ഷ സ്റ്റേ ചെയ്ത ഹൈക്കോടതി വിധി ആശ്വാസകരമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ഹൈക്കോടതി വിധി ആശ്വാസകരമാണെന്നും സംഭവം രാഷ്ട്രീയ രൂപത്തിലേക്ക് മാറ്റാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിൻ്റെ ഈ നിലപാടിനെയാണ് സിപിഐഎം എതിർത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരിയ  കേസ്സിൽ സിബിഐ കോടതി വിധി ഹൈക്കോടതി ഇന്ന് രാവിലെയാണ് സ്‌റ്റേ ചെയ്തത്. അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ട നാല് പ്രതികളുടെ ശിക്ഷാവിധി കോടതി  മരവിപ്പിച്ചു.മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ നാല് പേർക്കും കോടതി  ജാമ്യം അനുവദിച്ചു. ഇവർ ഇന്നുതന്നെ ജയിൽ മോചിതരാകും.

ALSO READ; ശരീരഘടനയെക്കുറിച്ച് നടത്തുന്ന കമൻ്റുകൾ സ്ത്രീത്വത്തെ അപമാനിക്കുന്ന കുറ്റമായി കണക്കാക്കാമെന്ന് ഹൈക്കോടതി

കെ വി കുഞ്ഞിരാമൻ , കെ മണികണ്ഠൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവർ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ഹൈക്കോടതി നടപടി. നാല് പേർക്കും സി ബി ഐ കോടതി 5 വർഷം വീതം തടവ് ശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി സ്‌റ്റേ ചെയ്തു 4 പേർക്കും ഉടൻ ജാമ്യം അനുവദിക്കാൻ  ഉത്തരവിട്ട കോടതി വിശദമായ ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും എന്ന് വ്യക്തമാക്കി.അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി സിബിഐക്ക്  നോട്ടീസയച്ചു. ജസ്റ്റിസുമാരായ പി ബി സുരേഷ് കുമാർ, ജോബിൻ സെബാസ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. 

സിബിഐ കോടതി ഉത്തരവ് വസ്തുതകൾ പരിശോധിക്കാതെ കേട്ടുകേൾവിയുടെ മാത്രം അടിസ്ഥാനത്തിലുള്ളതാണ് എന്നതായിരുന്നു 4 പേരുടെയും ആക്ഷേപം. കുറ്റകൃത്യത്തിലോ ഗുഡാലോചനയിലും  ഒരു തരത്തിലും തങ്ങൾ പങ്കെടുത്തിട്ടില്ലെന്നും 4 പേരും അപ്പീലിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഐ പി സി 225 പ്രകാരം പ്രതികളെ സഹായിച്ചു എന്നതായിരുന്നു 4 പേർക്കും എത്തിരെയുള്ള കുറ്റാരോപണം. ഇതിന് മതിയായ തെളിവുകൾ ഹാജരാക്കാൻ സി ബി ഐ ക്ക് കഴിഞ്ഞില്ലെങ്കിലും 4 പേരെയും വിചാരണ കോടതി ശിക്ഷിക്കുകയായിരുന്നു. ഇതാണ് 4 പേരും ഹൈക്കോടതിയിൽ ചോദ്യം ചെയ്തത്. സി ബി ഐ രാഷ്ട്രീയ പ്രേരിതമായാണ് 4 പേരെയും പ്രതിചേർത്തത് എന്ന ആരോപണം ആദ്യ ഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. ഹൈക്കോടതി ഇടപെടൽ സി ബി ഐ ക്ക് തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News