പ്രശാന്ത്‌ നാരായണന്റെ നിര്യാണത്തിൽ അനുശോചിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

നാടക സംവിധായകനും നടനുമായ പ്രശാന്ത്‌ നാരായണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മോഹൻലാലും മുകേഷുമഭിനയിച്ച ഛായാമുഖിയടക്കം മുപ്പതോളം നാടകങ്ങൾ സംവിധാനം ചെയ്‌ത അദ്ദേഹം കലാരംഗത്ത്‌ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. പല പ്രഗത്ഭരും ശ്രമിച്ച്‌ പരാജയപ്പെട്ട ഭാസന്റെ സംസ്‌കൃത നാടകമായ സ്വപ്ന വാസവദത്തം വിജയകരമായി സംവിധാനം ചെയ്‌തതോടെ നാടകരംഗത്ത്‌ പ്രശാന്ത്‌ നാരായണൻ തന്റേതായ സ്ഥാനമുറപ്പിച്ചു.

Also Read: നവകേരള സദസ്; പരാതികളിൽ തുടർനടപടിയുമായി സർക്കാർ

മൂന്ന്‌ പതിറ്റാണ്ടായി തിയറ്റർ രംഗത്ത്‌ സജീവമായ അദ്ദേഹത്തിന്‌ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടക രചനയ്‌ക്കുള്ള പുരസ്കാരമടക്കം ലഭ്യമായി. അദ്ദേഹത്തിന്റെ നിര്യാണം തിയറ്റർ രംഗത്തിനും സാംസ്‌കാരിക മേഖലയ്‌ക്കും വലിയ നഷ്ടമാണ്‌. പ്രശാന്ത്‌ നാരായണന്റെ നിര്യാണത്തിൽ അനുശോചനവും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും അനുശോചന കുറിപ്പിലൂടെ അദ്ദേഹം അറിയിച്ചു.

Also Read: ദുബായ് അമാനത് ഹോൾഡിംഗ്‌സ് ഡയറക്ടർ ബോർഡ് ചെയർമാനായി ഡോ.ഷംഷീർ വയലിലിനെ നിയമിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News