ഞങ്ങള്‍ക്ക് അന്നും ഇന്നും എന്നും ഒരേ നിലപാട്; വര്‍ഗീയശക്തികളെ ഒഴിവാക്കി മുന്നോട്ട് പോകുന്നതാണ് സിപിഐഎമ്മിന്റെ നിലപാട്: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സിപിഐഎമ്മിന് അന്നും ഇന്നും എന്നും ഒരേ നിലപാടാണുള്ളതെന്നും വര്‍ഗീയശക്തികള്‍ ഒഴിച്ച് മറ്റെല്ലാവരോടു ചേര്‍ന്ന് മുന്നോട്ട് പോകുക എന്നതാണ് സിപിഐഎമ്മിന്റെ നിലപാടെന്നും വ്യക്തമാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. സിപിഐ (എം) കേന്ദ്ര കമ്മിറ്റിയുടെ പലസ്തീന്‍ ഐക്യദാര്‍ഢ്യം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചുവെന്നും ഐക്യദാര്‍ഢ്യ പ്രതിഷേധം സംസ്ഥാനത്ത് ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Also Read : അഭിനയിച്ച സിനിമകൾക്ക് പണം കിട്ടിയില്ല, വെള്ളം കിട്ടാതെയുള്ള മരണം; പ്രശസ്ത നടൻ ബോബി കൊട്ടാരക്കരയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി കുടുംബം

കേരളത്തിലുടനീളം വിപുലമായ ജനകീയ പ്രതിഷേധം തീര്‍ക്കും. നവംബര്‍ 11ന് കോഴിക്കോട് വലിയ പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. നവംബര്‍ 8, 9, 10 തീയതികളില്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധം നടത്തും. പ്രതിഷേധത്തില്‍ മുസ്ലീംലീഗ് വരണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

Also Read : ഉജ്ജ്വല ബാല്യം പുരസ്‌കാരം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോര്‍ജ്

ഞങ്ങള്‍ക്ക് അന്നും ഇന്നും ഉത്കണ്ഠയില്ല. സിപിഐഎമ്മിന് ലീഗിനെ ക്ഷണിക്കുന്നതിന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. എന്നാല്‍ വി ഡി സതീശനായിരുന്നു ബേജാറ്. സാങ്കേതിക കാര്യം കൊണ്ടാണ് വരാത്തത് എന്നാണ് ലീഗ് പറയുന്നത്. എന്നാല്‍ ആ സാങ്കേതിക കാരണം കോണ്‍ഗ്രസ് ആണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News