എഡിഎം നവീൻ ബാബുവിന്‍റെ മരണം ; സിപിഐഎം എല്ലാ വശവും പരിശോധിക്കും: എം വി ഗോവിന്ദൻ മാസ്റ്റർ

M V GOVINDAN

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിപിഐഎം എല്ലാ വശവും പരിശോധിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട്-ചേലക്കര ഉപതെരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഉടനെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സ്ഥാനാർഥി നിർണയം പൂർത്തിയാക്കി തെരെഞ്ഞെടുപ്പ് പ്രക്രിയയിൽ ഇറങ്ങണമെന്ന് പാർട്ടി തീരുമാനിച്ചിട്ടുണ്ട്. നാളെയോടെ പ്രഖ്യാപിക്കനാകുമെന്നാണ് പ്രതീക്ഷഎന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് മുഖ്യ എതിരാളി ബിജെപി തന്നെയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കോൺഗ്രസിലും ബിജെപിയിലും പ്രശ്നങ്ങളുണ്ട്. സരിനെ കോൺഗ്രസ് വിലക്കി പക്ഷേ അദ്ദേഹം ഇന്നും മാധ്യമങ്ങളെ കാണുന്നു,സരിൻ്റെ നിലപാടിന് അനുസരിച്ച് തീരുമാനം എടുക്കും.നിലപാടുകൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.സരിൻ ആരൊക്കെയായി ബന്ധപ്പെടുന്നു എന്ന് എങ്ങനെ പറയാൻ കഴിയുംപുറത്ത് വന്നു എന്നത് കൊണ്ട് സ്ഥാനാർത്ഥിയാക്കാൻ കഴിയില്ല എന്നും നയവും നിലപാടുമാണ് പ്രധാനം എന്നും അദ്ദേഹം വ്യക്തമാക്കി .
ALSO READ: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യം എല്‍ഡിഎഫിന് അനുകൂലം:സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News