പാർട്ടി സമ്മേളനങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നതായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. താൻ കൊല്ലം ജില്ലാ സമ്മേളനത്തിൽ സംസാരിച്ചതിനെ പോലും തെറ്റായി വ്യാഖ്യാനിച്ച് വാർത്ത നൽകി. പാർട്ടിയെ മാധ്യമങ്ങൾ സഹായിക്കേണ്ട, പക്ഷെ സാമാന്യ മര്യാദ പാലിക്കണമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ആവശ്യപ്പെട്ടു.
സിപിഐ(എം) കൊല്ലം ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നടത്തിയ വ്യാജ പ്രചരണത്തിനെ ശക്തമായ ഭാഷയിലാണ് ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചത്. സമ്മേളനവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ തെറ്റായ വാർത്തയാണ് ആദ്യം മുതൽ നൽകിയതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇനിയങ്ങോട്ട് വരാനിരിക്കുന്ന സമ്മേളനങ്ങളിൽ സ്വീകരിക്കാൻ പോകുന്ന സമീപനത്തിന്‍റെ സൂചനയാണെന്നും അദ്ദേഹം വിമർശിച്ചു.
also read: ജമാഅത്തെ ഇസ്‌ലാമി വിഷലിപ്തമായ പ്രചാരണം നടത്തുന്നു: വി കെ സനോജ്
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് വലിയ പരാജയം എന്നാണ് പ്രചരിപ്പിച്ചത്. എന്നാൽ യുഡിഎഫ് സീറ്റ് നിലനിർത്തുക മാത്രമാണ് ചെയ്തത്. യുഡിഎഫ് നേട്ടം എന്നത് തെറ്റാണ്. കേരളത്തിലെ സർവകലാശാലകളുടെ സ്വയംഭരണം അട്ടിമറിക്കാൻ കേന്ദ്രം ഗവർണറിലൂടെ ശ്രമിക്കുന്നതായും എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.
പാളയം ഏരിയ സമ്മേളനത്തിന് വേദി കേട്ടിയ സംഭവത്തിൽ വിഷയം കോടതിയുടെ പരിഗണനയിലാണെന്നും കോടതി തീരുമാനിക്കട്ടെയെന്നും ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. റോഡുകൾ തടസ്സപ്പെടുത്തിയുള്ള പരിപാടികൾക്ക് എതിരാണ് പാർട്ടി നിലപാടെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here