കേരളത്തിലെ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റം സാധിക്കും എന്ന് വ്യക്തമാക്കുന്ന വിജയമാണ് ചേലക്കരയുടെത്: എം വി ഗോവിന്ദൻ മാസ്റ്റർ

mvg

ചേലക്കരയിൽ ഇടതുപക്ഷം വിജയിച്ചുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. പാർലമെൻറ് തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ യുഡിഎഫിന് വോട്ട് കുറഞ്ഞുവെന്നും ഇടതുപക്ഷത്തിന് സീറ്റ് നിലനിർത്താനായി എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കേരള രാഷ്ട്രീയം എങ്ങോട്ടേക്കാണ് എന്നതിന് വ്യക്തത നൽകുന്ന ദിശാബോധം നൽകുന്ന വിജയം ആണിത്,കേരളത്തിലെ തദ്ദേശ നിയമസഭ തെരഞ്ഞെടുപ്പുകളിൽ ഇടതുമുന്നണിക്ക് മികച്ച മുന്നേറ്റം സാധിക്കും എന്ന് വ്യക്തമാക്കുന്ന വിജയമാണ് ചേലക്കരയുടെത്. പാലക്കാട് കുറേക്കാലമായി ഞങ്ങൾ മൂന്നാം സ്ഥാനത്താണ്, ഇത്തവണ സ്വതന്ത്ര സ്ഥാനാർത്ഥിയെ ആണ് നിർത്തിയത്,രാഷ്ട്രീയ പോരാട്ടം ആണ് പാലക്കാട് നടന്നത് എന്നും
സരിൻ നല്ല സ്ഥാനാർത്ഥിയാണ് എന്ന് മണ്ഡലവും കേരളവും അംഗീകരിച്ചിട്ടുണ്ട് എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.വോട്ടിന്റെ അന്തരം നല്ല രീതിയിൽ കുറയ്ക്കാൻ സാധിച്ചു.പാലക്കാട് ഇടതുപക്ഷ ജനാധിപത്യ മുന്നണി എഴുതിത്തള്ളേണ്ട ഒരു മണ്ഡലം അല്ല,എല്ലാ വർഗീയ ശക്തികളെയും നേരിട്ടു കൊണ്ടാണ തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ടായിരുന്നത്, യുഡിഎഫ് അവിടെ വിജയിച്ചപ്പോൾ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്ഡിപിഐ,മഴവിൽ സഖ്യമാണ് അവിടെ പ്രവർത്തിച്ചത്,

കോൺഗ്രസിന്റെ വിജയത്തിന് പിന്നിൽ പ്രധാനമായും എസ്ഡിപിഐ – ജമാഅത്തെ ഇസ്ലാമി എന്നിവർക്കുള്ള പങ്ക് അവർ തന്നെ പ്രകടനം നടത്തി വ്യക്തമാക്കി. ഒരു സർക്കാർ വിരുദ്ധ വികാരവും തെരഞ്ഞെടുപ്പിൽ പ്രകടിപ്പിക്കപ്പെട്ടിട്ടില്ല,അങ്ങനെ ഉണ്ടായിരുന്നെങ്കിൽ പാലക്കാടിനെ കാൽ ഉയർന്ന ഭൂരിപക്ഷത്തിൽ ചേലക്കരയിൽ വിജയിക്കാൻ സാധിക്കുമായിരുന്നില്ല.വിക്ടോറിയ കോളേജിന് മുന്നിൽ ആദ്യം നടത്തിയ പ്രകടനം കോൺഗ്രസിന്റേതല്ല എസ്ഡിപിഐയുടെതാണ്, പി സരിൻ ഇടതുപക്ഷത്തിന് വലിയ മുതൽക്കൂട്ടാണ്,എന്താ ചെയ്യുന്നത് പാലക്കാട് ബിജെപിയുടെ വോട്ട് എന്താണ് ചെയ്തത് എന്നത് സംബന്ധിച്ച് സൂക്ഷ്മ പരിശോധന നടത്തണം.ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും ചേർന്നാണ് അവിടെ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടാക്കിക്കൊടുത്തത് എന്നും അദ്ദേഹം പറഞ്ഞു.

also read: ഇടത് അടിത്തറ ഭദ്രം ; ബിജെപി യുടെ വർഗീയ അജണ്ടക്ക് തിരിച്ചടി : ഐഎൻഎൽ
പാലക്കാട് ബിജെപി വോട്ട് മറിച്ചോ എന്നത് പരിശോധിക്കണം,വോട്ട് പാലക്കാട് മറിച്ചിട്ടുണ്ട്,ബിജെപിയുടെ തകർച്ച ആഹ്ലാദം ഉണ്ടാക്കുന്നത്.സരിനെ സ്ഥാനാർത്ഥിയാക്കിയതുകൊണ്ട് പാലക്കാട് ഇടതുപക്ഷം പിന്നോട്ട് പോയിട്ടില്ല,ബിജെപിയുമായുള്ള അന്തരം കുറയുകയാണ് ചെയ്തത്,ഭരണവിരുദ്ധ വികാരം എന്നത് വിഡി സതീശന്റെയും കെ സുധാകരന്റെയും മനസ്സിലുള്ളത് മാത്രം,ചേലക്കരയിൽ ബിജെപി വോട്ട് കൂടിയപ്പോൾ കോൺഗ്രസിന് വോട്ട് കുറഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News