എസ്എഫ്ഐക്കെതിരെ വലിയ രീതിയിലുള്ള പ്രചാരവേല നടക്കുന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.എസ്എഫ്ഐയെ തകർക്കാൻ കിട്ടിയ ഒരു അവസരമായി മാധ്യമങ്ങൾ ഉപയോഗിക്കുന്നു.എസ്എഫ്ഐക്ക് വരുന്ന ചെറിയ വീഴ്ചകൾ അവർ പരിഹരിച്ചു മുന്നോട്ടു പോകുമെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും കോളേജിൽ ഉണ്ടാകുന്ന ഏതെങ്കിലും പ്രശ്നങ്ങൾ പാർവതീകരിക്കുന്നു. അത് എസ്എഫ്ഐക്കെതിരെ ഉപയോഗിക്കുന്നു, ഇത്തരം തെറ്റായ പ്രവണത ജനങ്ങൾ അംഗീകരിക്കില്ല.അടിയന്തരാവസ്ഥക്കാലത്ത് മൂലം എസ്എഫ്ഐക്കാർ വലിയ രീതിയിൽ വേട്ടയാടപ്പെട്ടു. എസ്എഫ്ഐയുടെ 35 നേതാക്കളെയാണ് മൃഗീയമായി കൊലപ്പെടുത്തിയത്.
വിദ്യാർത്ഥികൾ അധ്യാപകരെയും അധ്യാപകർ വിദ്യാർഥികളെയും കൈയേറ്റം ചെയ്യുന്നത് തെറ്റായ പ്രവണതയാണ്. തെറ്റായ പ്രവണത ഉണ്ടായാൽ അത് തിരുത്തി ശരിയായ പാതയിൽ പോകാൻ എസ്എഫ്ഐക്ക് സാധിക്കും.എസ്എഫ്ഐയുടെ വളർച്ചയും മുന്നേറ്റവും എങ്ങനെ തടയും എന്നാണ് ചിലർ നോക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു
ALSO READ: മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി; കണ്ണമാലി സമരം താത്കാലികമായി അവസാനിപ്പിച്ചു;
അവിടെയും ഇവിടെയും ഉണ്ടാകുന്ന തെറ്റായ പ്രവണത എസ്എഫ്ഐ ആയതുകൊണ്ട് താൻ ന്യായീകരിക്കില്ല എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.എല്ലാത്തരം അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നവരാണ് കോൺഗ്രസുകാർ.അത്തരത്തിൽ പാരമ്പര്യമുള്ളവരാണ് ഇപ്പോൾ വലിയ ആദർശ പ്രസംഗം നടത്തുന്നത്.അധ്യാപകരെ ചവിട്ടിക്കൊന്ന അനുഭവം ഉള്ള കേരളമാണ്.അവർക്ക് മാധ്യമങ്ങൾ ഒത്താശ ചെയ്യുന്നുവെന്നും അദ്ദേഹത്തെ വ്യക്തമാക്കി.
ALSO READ: നീറ്റ് പിജി പരീക്ഷ തീയതി പ്രഖ്യാപിച്ചു
അതേസമയം തെരഞ്ഞെടുപ്പ് സംബ്ധിച്ച് സംസ്ഥാന കമ്മിറ്റി അംഗീകരിച്ച റിപ്പോർട്ട് കേന്ദ്ര കമ്മിറ്റിയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞു എന്ന് മാധ്യമങ്ങളുടെ റിപ്പോർട്ട് തികച്ചും തെറ്റായ വാർത്തയെന്നും അദ്ദേഹം പറഞ്ഞു.ജനറൽ സെക്രട്ടറിയെ വിമർശിച്ച് ഇ പി ജയരാജൻ സംസാരിച്ചു എന്ന് വാർത്ത നൽകി. ഇതിൽ ഇപി നിയമനടപടി സ്വീകരിച്ചിട്ടുണ്ട്.ഇ പി ആ യോഗത്തിൽ സംസാരിച്ചിരുന്നില്ല. പാർട്ടിക്ക് അകത്ത് തർക്കങ്ങൾ നടക്കുന്നു എന്ന് പ്രചരിപ്പിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ALSO READ: ബംഗളുരുവിൽ നിന്നും കടത്തിക്കൊണ്ടു വന്ന 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും പിടികൂടി; മൂന്നു പേർ പിടിയിൽ
സ്വർണം പൊട്ടിക്കൽ പോലെയുള്ള ക്രിമിനൽ നടപടി ചെയ്യുന്നവർക്കൊപ്പം അല്ല സിപിഐഎം.അവർക്കെതിരെ ശക്തമായ നിലപാടെടുത്ത പാർട്ടിയാണ് സിപിഐഎം.പി ജയരാജൻ ഉൾപ്പെടെയാണ് ഇതിനെതിരെ നിലപാടെടുത്തത്. പി ജയരാജൻ തെറ്റുകാരനല്ല എന്നും പാർട്ടി അംഗങ്ങളെ ജനങ്ങളിൽ നിന്ന് അകറ്റുന്ന ശൈലി മാറ്റം എന്നും മുഖ്യമന്ത്രിക്ക് ആയാലും പാർട്ടി സെക്രട്ടറിക്കായാലും തിരുത്തേണ്ടത് ഉണ്ടെങ്കിൽ തിരുത്തുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. കൂടോത്രത്തിൽ താൻ വിശ്വസിക്കുന്നില്ല, അതൊക്കെ സുധാകരനോട് ചോദിക്കണം,ശുദ്ധ അസംബന്ധമാണ് അന്ധവിശ്വാസം എന്നും ശക്തമായി കൂടോത്രത്തെ എതിർക്കുന്ന വ്യക്തിയാണ് താന്നെനും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here