ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇ പി പറയുന്നത് വിശ്വസിക്കുന്നുവെന്നും വിവാദങ്ങള്‍ക്ക് പിന്നില്‍ മാധ്യമ ഗൂഢാലോചനയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
മാധ്യമങ്ങള്‍ ഇല്ലാത്ത വാര്‍ത്തകള്‍ ചമയ്ക്കുകയാണെന്നും പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിക്കെതിരായ മാധ്യങ്ങളുടെ ഗൂഢാലോചന പൊളിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വോട്ടെടുപ്പ് ദിവസത്തിൽ മാധ്യമങ്ങൾ ഇപി ജയരാജന്റെ ആത്മകഥയിലെ ഭാഗങ്ങൾ എന്ന് അവകാശപ്പെട്ട് സിപിഐഎമ്മിനെ വിമർശിച്ച് ചില ഇല്ലാക്കഥകൾ കെട്ടിച്ചമച്ചിരിക്കുന്നു. എഴുതി തീരാത്ത ആത്മകഥയുടെ കവർ പേജ് ഉൾപ്പെടെ കാണിച്ചായിരുന്നു വ്യാജ വാർത്ത പുറത്ത് വന്നിരുന്നത്.
വിഷയിത്തില്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജനും പ്രതികരിച്ചിരുന്നു. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും ആത്മകഥയിലെ ഭാഗങ്ങൾ എന്ന് കാണിച്ച് പുറത്തുവന്ന പുസ്തക ഭാഗങ്ങൾ കെട്ടിച്ചമച്ചതാണെന്നും ഇപി പറഞ്ഞു. ഇല്ലാത്ത കാര്യങ്ങളാണ് പുറത്ത് വന്നത് എന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read : തെരഞ്ഞെടുപ്പ് ദിവസങ്ങളില്‍ കലാപരിപാടിയുമായി മാധ്യമങ്ങള്‍ വരാറുണ്ടെന്ന് എ വിജയരാഘവന്‍
ഇ പി ജയരാജന്റെ ആത്മകഥയിലേതെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച ഭാഗങ്ങൾ വ്യാജമെന്ന് പുറത്ത് വന്നതിന് പിന്നാലെ പുസ്തകം ഉടൻ പ്രസിദ്ധീകരിക്കില്ലെന്ന ന്യായവുമായി ഡിസി രംഗത്തെത്തിയിരുന്നു.
കട്ടന്‍ ചായയും പരിപ്പുവടയും എന്ന പുസ്തകത്തിന്റെ പ്രസാധനം നിര്‍മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം കുറച്ചു ദിവസത്തേക്ക് നീട്ടിവെച്ചതായി ഡിസി ബുക്സ് അറിയിച്ചു. ഉള്ളടക്കത്തെ സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും അറിയിപ്പിൽ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here