കളമശ്ശേരി സ്‌ഫോടനം: വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമം, കേരളം ഈ ദുഷ്‌ടലാക്കിനെ പൊളിച്ചടുക്കിയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

കളമശ്ശേരി സ്‌ഫോടനം അപലപനീയമായ സംഭവമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചുവെന്നും സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ സാധിക്കുമോ എന്നതാണ് ഇത്തരം ആള്‍ക്കാരുടെ ഉള്ളിലിരുപ്പെന്നും അദ്ദേഹം പറഞ്ഞു.

Also Read : കളമശ്ശേരി സ്ഫോടനം: നിർണായക തെളിവുകൾ കണ്ടെത്തി പൊലീസ് സംഘം

വിഷയത്തില്‍ സര്‍ക്കാര്‍ നടത്തിയ  ഇടപെടലുകള്‍ അഭിനന്ദനീയമാണെന്നും കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ഒരിക്കല്‍ കൂടി വ്യക്തമായെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം ഉത്തരവാദിത്വമില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുകയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവനയുടെ ലക്ഷ്യമെന്നും പ്രബുദ്ധ കേരളം ഈ ദുഷ്ടലാക്കിനെ പൊളിച്ചു കൊടുത്തുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ തുറന്നടിച്ചു.

Also Read : മുഖ്യമന്ത്രി ക്രൈസിസ് മാനേജ്‌മെന്റിന്റെ പാഠപുസ്തകം; ശ്രദ്ധേയമായി മുരളി തുമ്മാരുകുടിയുടെ വാക്കുകള്‍

ഒരു വര്‍ഗീയതയെയും താലോലിക്കുന്ന നിലപാട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ലെന്നും ചില വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ശ്രമം നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എം.വി ഗോവിന്ദനെ തള്ളി യെച്ചൂരി എന്ന വാര്‍ത്ത തീര്‍ത്തും അസംബന്ധമാണെന്നും യെച്ചൂരി പറഞ്ഞതും താന്‍ പറഞ്ഞതും പാര്‍ട്ടി നയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളമശ്ശേരി സംഭവത്തിലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News