പൗരത്വ നിയമത്തില്‍ കോണ്‍ഗ്രസ്സിന് നിലപാടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അതിനെക്കുറിച്ച് പറഞ്ഞാല്‍ വര്‍ഗീയവാദിയാകുമെന്നാണ് ഉണ്ണിത്താന്‍ പറയുന്നതെന്നും അവസരവാദ നിലപാടാണ് കോണ്‍ഗ്രസിന്റേതും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സിഎഎയെക്കുറിച്ച് സിപിഐഎം സംസാരിക്കുന്നുവന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആ വിഷയത്തെ കുറിച്ച് ഇനിയും പറയും, തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പറയുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ടറല്‍ ബോണ്ട്. അത് വാങ്ങില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു നിയമനടപടി സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഐഎം. ഗുണ്ടാ പിരിവാണ് ഇലക്ടറല്‍ ബോണ്ട്. എല്ലാ പെരുംകള്ളന്മാരില്‍ നിന്നും കൊള്ളക്കാരില്‍ നിന്നും പണം പിരിക്കുകയായിരുന്നു ബിജെപിയെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവ് കേസ് ഒഴിവാക്കാന്‍ ബോണ്ട് നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
600 അഭിഭാഷകര്‍ ഈ വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ രംഗത്ത് വരികയാണ്. ഇതിനുപിന്നില്‍ നരേന്ദ്ര മോദിയാണ്. അഴിമതിയെ മൂടി വെക്കാന്‍ ശ്രമിക്കുകയാണിവര്‍. തെരഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയെന്നും ഭരണഘടന സ്ഥാപനങ്ങള്‍ ഇല്ലാതാവുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here