വ്യക്തിപൂജ അംഗീകരിക്കുന്ന ഒരു പാർട്ടിയല്ല സിപിഐഎം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മാറ്റങ്ങൾ ഉണ്ടാകണം എന്നും അതിന് അനുസരിച്ചു മാറ്റങ്ങൾ ഉണ്ടാക്കുന്ന പാർട്ടി ആണ് സിപിഎം എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.സാഹിത്യകാരന്മാർ ഉൾപ്പെടെ ഉന്നയിക്കുന്ന വിമർശനത്തെ കാതു കൂർപിച്ച് കേൾക്കും. ക്രിയാത്മകമായി പരിശോധിക്കും. മാറ്റങ്ങൾ ആവശ്യമെങ്കിൽ മാറ്റം വരുത്തും. ആരുടേയും വിമർശനത്തേയും ശരിയായ രീതിയിൽ കാണും പാർട്ടിക്ക് അകത്തു തന്നെ തെറ്റുതിരുത്തൽ നടത്തുന്ന പ്രസ്ഥാനമാണ് സി പി ഐ എം എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.
ALSO READ: തണുപ്പകറ്റാൻ കൽക്കരി കത്തിച്ചു; ദില്ലിയിൽ പുക ശ്വസിച്ച് നാല് മരണം
അതേസമയം രാഹുൽ മാങ്കൂട്ടത്തിനെതിരെ താൻ പറഞ്ഞത് കോടതി പറഞ്ഞതാണ് , ഹോസ്പിറ്റൽ ഡിസ്ചാർജ് സമ്മറിയിൽ വ്യക്തമായ ഹോസ്പിറ്റലിന്റെ പേരോ സീലോ ഒന്നും ഉണ്ടായിരുന്നില്ല ,അത് കോടതി വിധിയിലുണ്ട്, കോടതി പരിശോധിച്ചപ്പോൾ കോടതിക്കും മനസ്സിലായി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന്, അങ്ങനെയാണ് റിമാന്റ് ചെയ്യാൻ തീരുമാനിച്ചത് എന്നും സത്യസന്ധമായ കോടതിവിധി ഉദ്ധരിച്ചാണ് താൻ പറഞ്ഞത് എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.ഇപ്പോൾ മാപ്പ് പറയണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മാപ്പ് പറയാൻ ഒന്നും ഉദ്ദേശിക്കുന്നില്ല, 20 പാർലമെൻറ് മണ്ഡലത്തിലും ഫലപ്രദമായ ശേഷിയുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here