കഴമ്പില്ലാത്ത കാര്യങ്ങൾ കുഴൽനാടൻ പ്രചരിപ്പിക്കുമ്പോൾ മാധ്യമങ്ങൾ അതിന് കൂട്ട് നിന്നു, മാധ്യമങ്ങൾക്കും കോടതി വിധി തിരിച്ചടിയാണ്: എം വി ഗോവിന്ദൻ മാസ്റ്റർ

മുഖ്യമന്ത്രിയെയും മകളെയും അവഹേളിക്കാൻ കോട്ടിട്ട കോൺഗ്രസ്‌ നേതാവ് കുറെയായി  നടക്കുകയാണ് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കഴമ്പില്ലാത്ത കാര്യങ്ങൾ കുഴൽനാടൻ പ്രചരിപ്പിക്കുമ്പോൾ മാധ്യമങ്ങൾ അതിന് കൂട്ട് നിന്നുവെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

also read: അതിതീവ്ര ഉഷ്ണതരംഗം; ലക്ഷദ്വീപ് മേഖലയിലെ പവിഴപ്പുറ്റുകള്‍ നാശത്തിലേക്ക്

കുഴൽനാടനൊപ്പം മാധ്യമങ്ങൾക്കും കോടതി വിധി തിരിച്ചടിയാണ്. മാപ്പ് പറയും എന്നായിരുന്നു കുഴൽനാടൻ പറഞ്ഞിരുന്നത്. മാപ്പ് പറഞ്ഞാലും തീരുന്ന വിഷയമല്ല ഇത്. എന്നിട്ടും മാപ്പ് പറയാൻ കുഴൽനാടൻ തയ്യാറായില്ല. തെരഞ്ഞെടുപ്പ് സമയങ്ങളിൽ കുഴൽനാടന്റെ ആരോപണങ്ങൾ വലിയ ചർച്ചയാക്കാൻ ശ്രമിച്ചു.അന്നേ സിപി ഐഎം പറഞ്ഞതാണ് ഇത് കള്ള പ്രചാരണമാണെന്ന്.ഹൈകോടതി വിധി നിലനിൽക്കേയാണ് SFIO അന്വേഷണത്തിന് ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായിരുന്നു അത്. കുഴൽനാടന്റെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കോടതി തന്നെ പറഞ്ഞു.കുഴൽനാടൻ കോടതിയിൽ പോയത് നന്നായി എന്നും കുഴൽനാടൻ എന്ത് കൊണ്ട് മാപ്പ് പറയുന്നില്ല എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു. ഇപ്പോൾ കുഴൽനാടൻ കുറേ കേസുകളിൽ പ്രതിയാകുന്നു. അത് എന്ത് കൊണ്ട് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല. മാപ്പ് പറയാത്തത് എന്ത് എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഇപ്പോൾ ഇതിനെ മറച്ചു വെക്കാനുള്ള നീക്കമാണ് കുഴൽനാടൻ ചോദിക്കുന്നത് എന്നും എം വി ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.

കാലപ്രവഹത്താൽ മറ്റെല്ലാം ഒളിച്ചു പോയാലും സത്യം തെളിഞ്ഞു നിൽക്കും എന്ന ഗാന്ധിയുടെ വാക്ക് മറന്നു കുഴൽനാടൻ പോകരുത്. മറ്റ് കോടതികളിൽ പോയാലും ഒരു കാര്യവും ഉണ്ടാകില്ല. മാധ്യമങ്ങളുടെ വിശ്വാസ്യത തകരുകയാണെന്ന് മാധ്യങ്ങൾ മനസിലാക്കണം എന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

also read: “മാലപൊട്ടിച്ച് ഓടുന്ന കള്ളനെ പിടിക്കാന്‍ കള്ളനും ഒപ്പം ഓടുന്ന കാഴ്ച”: വടകരയിലെ യുഡിഎഫിന്റെ വര്‍ഗീയ രാഷ്ട്രീയത്തില്‍ ഗോവിന്ദന്‍ മാസ്റ്റര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News