സിനിമാ രംഗത്ത് ലിംഗ നീതി ഉറപ്പിക്കാനാണ് സർക്കാർ ഹേമ കമ്മിറ്റിയെ നിയോഗിച്ചത് എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ.ലോകനിലവാരത്തിൽ അത് അംഗീകരിക്കപ്പെട്ടു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിരവധി പേർക്കെതിരെ പരാതി ഉയർന്നുവന്നു. സർക്കാർ ശക്തമായ നടപടി സ്വീകരിച്ചു. 12ലധികം കേസുകൾ ഇക്കാര്യത്തിൽ എടുത്തു.കോടതി നിയോഗിച്ച പ്രത്യേക ബെഞ്ചിനെ സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
പിവി അൻവറിന്റെ പരാതി പാർട്ടി സെക്രട്ടറിയേറ്റ് പരിശോധിച്ചു.സുജിത്ത് ദാസിനെതിരെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർക്കാർ നടപടി സ്വീകരിച്ചു കഴിഞ്ഞു.അൻവറിന്റെ ആരോപണത്തിൽ ഭരണ തലത്തിലുള്ള പരിശോധനയാണ് വേണ്ടത്.ഡിജിപിയുടെ സംഘമാണ്ഇക്കാര്യം അന്വേഷിക്കുന്നത്.പാർട്ടി തലത്തിൽ പരിശോധിക്കേണ്ട എന്തെങ്കിലും ഉണ്ടെങ്കിൽ അക്കാര്യം ശക്തമായി പരിശോധിക്കും.തെറ്റായ സമീപനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കും എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: സർക്കാരിന്റെ വിപണി ഇടപെടൽ; രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിൽ: മുഖ്യമന്ത്രി
പാർട്ടിക്ക് ലഭിക്കുന്ന പരാതികൾ ശക്തമായ നടപടി സ്വീകരിക്കുന്നതാണ് സിപിഐഎം രീതികോൺഗ്രസിന്റെ രീതിയല്ല സിപിഎമ്മിനുള്ളത്.പാർട്ടിയിൽ പരാതി ഉന്നയിച്ച സ്ത്രീയെ തന്നെ കോൺഗ്രസ് പുറത്താക്കി. സിമി റോസ് ബെൽറ്റിൻ്റെ അനുഭവം ഇതിൻറെ തെളിവാണ്.അന്വേഷിക്കാൻ നിയോഗിച്ച കമ്മിറ്റി പരിഹാസ്യമായ ഒരു കമ്മിറ്റിയല്ല. ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷിക്കാൻ കഴിയും.ഡിജിപിയെ സഹായിക്കുന്നവരാണ് സംഘത്തിലെ അംഗങ്ങൾ എന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ റിപ്പോർട്ടിൽ പാർട്ടി തലത്തിൽ പരിശോധിക്കേണ്ട കണ്ടെത്തൽ ഉണ്ടെങ്കിൽ അത് പരിശോധിക്കും. കർശനമായ നടപടിയും ഉണ്ടാകും.അൻവർ ഉന്നയിച്ച ആരോപണങ്ങൾ ഉപയോഗിച്ച് പാർട്ടിയെ തകർക്കാൻ പ്രതിപക്ഷ ശ്രമം നടക്കുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കാൻ അൻവറിനെ ഉപയോഗിക്കുന്നു.
സർക്കാരിനെയും മുഖ്യമന്ത്രിയേയും ഇടത് രാഷ്ട്രീയത്തെയും എതിർക്കുകയാണ് ലക്ഷ്യം. അൻവർ തന്നെ മുഖ്യമന്ത്രിയിലും പാർട്ടിയിലും വിശ്വാസം എന്ന് പറഞ്ഞിരുന്നു.അപ്പോഴേക്കും മാധ്യമങ്ങൾ അൻവറിന്എതിരായി. ഇതാണ് മാധ്യമങ്ങളുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ സമീപനം.മുഖ്യമന്ത്രിയെയും പാർട്ടിയെയും വേട്ടയാടുകയാണ് ഒരു വിഭാഗം മാധ്യമങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ പൂര വിവാദത്തിൽ ബിജെപിയുമായി സിപിഐഎം ധാരണയുണ്ടാക്കി എന്നത് കള്ളക്കഥയാണ്.വ്യാജ വാർത്ത തയ്യാറാക്കിയ ശേഷം അത് പ്രതിപക്ഷ നേതാവിലൂടെ ഉന്നയിക്കുകയാണ്.അജണ്ട വച്ച് നടത്തുന്ന വ്യാജ പ്രചരണം ആണിത്. ആർഎസ്എസുമായി തൃശ്ശൂരിൽ ബന്ധമുണ്ടാക്കിയത് കോൺഗ്രസ് ആണ്. മുൻപ് നേമത്ത് ബിജെപി ജയിച്ചതും കോൺഗ്രസ് വോട്ടിലാണ്.തൃശ്ശൂരിലും കോൺഗ്രസ് വോട്ടിൽ ബിജെപി ജയിച്ചു.അതും മൂടിവയ്ക്കാൻ ആണ് വി ഡി സതീശന്റെ പുതിയ ആരോപണം.അത് കൊട്ടിഘോഷിക്കാൻ ചില മാധ്യമങ്ങളും രംഗത്ത് ഉണ്ട്.
അൻവർ പി.ശശിക്കെതിരെ പാർട്ടിക്ക് പരാതി നൽകിയിട്ടില്ല.പരാതി ലഭിച്ചാൽ പാർട്ടി തന്നെ പരിശോധിക്കും. ശശിക്കെതിരെ അങ്ങനെ ഒരു പരാതി ഇതുവരെ പാർട്ടിക്ക് ലഭിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു .തൃശ്ശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങൾ ആണ്. ഈ പ്രശ്നങ്ങൾ നേരത്തെ പരിഹരിച്ചതാണ്, ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ല. മുഖ്യമന്ത്രിക്കും പാർട്ടിക്കും വേണ്ടി എ ഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി എന്നത് ശുദ്ധ അസംബന്ധം എന്നും അദ്ദേഹം വ്യക്തമാക്കി . തൃശ്ശൂർ പൂരം സംബന്ധിച്ച പറയുന്നത് തികച്ചും അവാസ്തവുമായ കാര്യങ്ങൾ ആണ്. ഈ പ്രശ്നങ്ങൾ നേരത്തെ പരിഹരിച്ചതാണ് ഏതെങ്കിലും എഡിജിപിയെ അടിസ്ഥാനപ്പെടുത്തി.ആർഎസ്എസും ബിജെപിയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ലിങ്ക് ഉണ്ടാക്കേണ്ട കാര്യമില്ലമുഖ്യമന്ത്രിക്കും പാർട്ടിക്കും വേണ്ടി എ ഡിജിപി ആർഎസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തി എന്നത് ശുദ്ധ അസംബന്ധം ആണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here