ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ് തൃശൂർ പൂരത്തെ ഈ സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രി മൂന്നുതരം അന്വേഷണം പ്രഖ്യാപിച്ചു.അതനുസരിച്ച് നടപടിയെടുക്കും എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു പത്ര അഭിമുഖത്തിൽ പത്രം തന്നെ ഖേദം പ്രകടിപ്പിച്ചു.ആ പ്രശ്നം അവിടെ അവസാനിക്കേണ്ടതായിരുന്നു.എന്നാൽ സർക്കാരിന് പിആർ ഏജൻസി ഉണ്ട് എന്ന് പ്രചാരണം നടത്തി.പിആർ സംവിധാനം സർക്കാരിന് ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി .
മലപ്പുറം ജില്ലാ സെക്രട്ടറിയെ ആർഎസ്എസുകാരൻ ആണെന്നാണ് അൻവർ പറഞ്ഞത്.നട്ടാൽ കുരുക്കാത്ത നുണയാണ് ഇത്.വർഗീയ പ്രചരണമാണ് ഇതിൻറെ ലക്ഷ്യം. പി. ശശിക്കെതിരെ അൻവറിന്‍റെ ആരോപണം ഒരു കഴമ്പുമില്ലാത്ത പരാതിയാണെന്ന് ബോധ്യപ്പെട്ടു.പി ശശി നിയമപരമായി നേരിടാൻ തീരുമാനിച്ചിട്ടുണ്ട്.ഉൾപാർട്ടി ജനാധിപത്യം ഇല്ല എന്ന അൻവറിന്റെ ആരോപണം പച്ചക്കള്ളം ആണ്. ഇതെല്ലാം ദുഷ്ടലാക്കോടു കൂടിയുള്ള വർഗീയ നിലപാട് ആണ്.വിശ്വസിക്കും അവിശ്വാസിക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ ഭാഗമാകാം.
പി ശശിക്കെതിരായ ആരോപണത്തിൽ കത്ത് അൻവർ തന്നെ പുറത്ത് വിട്ടു.പ്രസിദ്ധീകരിച്ചപ്പോഴാണ് മനസ്സിലായത് കത്തിൽ കാതലായി ഒരു പ്രശ്നവുമില്ല എന്ന്.ശശിയെ ബോധപൂർവം അപമാനിക്കാൻ ആയിരുന്നു അൻവറിൻ്റെ ശ്രമം.ശശിക്കെതിരായ അൻവറിന്റെ പരാതിയിൽ അന്വേഷണം ഇല്ല എന്നും പരാതിയിൽ വസ്തുതയില്ല എന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗും എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ചേർന്ന് വർഗീയ ധ്രുവീകരണത്തിന് ശ്രമം.ന്യൂനപക്ഷ ജനവിഭാഗങ്ങളെ വർഗീയതയിലേക്ക് നയിക്കുന്നു. ബിജെപിക്ക് വളരാനുള്ള മണ്ണൊരുക്കുകയാണ് ഇവർ.കള്ള പ്രചരണങ്ങൾ നേരിടാൻ നിശ്ചയദാർഢ്യത്തോടെ പാർട്ടി മുന്നോട്ടുപോകും എന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി. തൃശൂർ പൂരം കലക്കലിൽ എഡിജിപിയുടെ ഭാഗത്തുനിന്ന് തെറ്റുണ്ടായോ എന്ന് പരിശോധിക്കാൻ ഡിജിപി അന്വേഷിക്കുന്നുണ്ട്. തെറ്റുണ്ടായിട്ടുണ്ടെങ്കിൽ നടപടി വരും, ധൃതിവേണ്ട എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here