ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യം, ബിജെപിയിൽ ചേരാനാണ് കോൺഗ്രസുകാർക്ക് തിടുക്കം: എം വി ഗോവിന്ദൻ മാസ്റ്റർ

ജനാധിപത്യത്തെ സംരക്ഷിക്കലാണ് ഇടതുപക്ഷത്തിൻ്റെ ലക്ഷ്യമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ്. ഫാസിസത്തിലേക്ക് രാജ്യത്തെ മാറ്റുകയാണ് കോൺഗ്രസ് പ്രകടനപത്രിക.പൗരത്വ ഭേദഗതിയെക്കുറിച്ച് അതിൽ ഒന്നുമില്ല.മതേതരത്വം സംരക്ഷിക്കാൻ കോൺഗ്രസിന് കഴിയുന്നില്ല.ഭരണഘടന സ്ഥാപനങ്ങളെ ബിജെപി വരുതിയിലാക്കി എന്നും അദ്ദേഹം പറഞ്ഞു.ഇ ഡി അടക്കമുള്ള ഏജൻസികളെ നിയന്ത്രിക്കുന്നത് ആർ എസ് എസ് ആണ് എന്നും അദ്ദേഹം പറഞ്ഞു .

ALSO READ:പരീക്ഷകള്‍ മാറ്റിവെച്ചെന്ന വ്യാജ പ്രചാരണം; സൈബര്‍ സെല്ലില്‍ പരാതി നല്‍കി എം ജി സര്‍വകലാശാല

കോൺഗ്രസ് നേതാവിൻ്റെ കുടുംബം ബിജെപിക്ക് ബോണ്ട് നൽകി.കേസിൽ നിന്ന് ഒഴിവാക്കാൻ കോൺഗ്രസ് ബിജെപിക്ക് കോഴ നൽകി.കുത്തക മുതലാളിമാരുടെ ചെലവിലാണ് കോൺഗ്രസും ബിജെപിയും.ഇ ഡി യെ ഗുണ്ടാ പിരിവ് നടത്താനാണ് ബിജെപി ഉപയോഗിക്കുന്നത്.നിലപാടില്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറി.

ഇന്ത്യയിൽ ബിജെപി വിരുദ്ധ സഖ്യം വരും.കോൺഗ്രസിനെ വിശ്വസിക്കാനാവില്ല. ബി ജെ പിയിൽ ചേരാനാണ് കോൺഗ്രസുകാർക്ക് തിടുക്കം. പ്രതിപക്ഷത്ത് നിരവധി പേർ പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ളവരാണ്. ഒരാളല്ല പ്രധാനമന്ത്രിയായി പ്രതിപക്ഷത്തിനുള്ളത്. ലോകത്ത് വികസനം നടപ്പാക്കില്ലെന്ന് പറഞ്ഞ ഒരെയൊരു പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്.യു ഡി എഫിനെ ജനം തള്ളുകയാണ്.കേരളത്തിനെതിരെയാണ് യു ഡി എഫ് എന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഒരു ഇഞ്ച് പോലും ഇഡിക്ക് വഴങ്ങില്ല, ബിജെപിയുടെ കൊള്ളയടിക്കൽ യന്ത്രമാണ് ഇഡി: ഡോ. തോമസ് ഐസക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News