പാനൂർ ബോംബ് സ്ഫോടനത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ.ഒരിടത്തും സംഘർഷം ഉണ്ടാകരുത് എന്നതാണ് പാർട്ടി നിലപാട് എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കെതിരായ കടന്നാക്രമങ്ങളെ പോലും ആത്മസംയമനത്തോടെയാണ് പാർട്ടി നേരിടുന്നത്.കേരളത്തിലെ ചിലമാധ്യമങ്ങൾ വലതുപക്ഷത്തിൻ്റെ മെഗാ ഫോണായി പ്രവർത്തിക്കുന്നുവെന്നും പാർട്ടിക്കെതിരെ കള്ള പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:ജോസഫ് ഗ്രൂപ്പിന്റെ ഓഫീസിൽ നിന്ന് കെ എം മാണിയുടെ ഫോട്ടോ തിരിച്ചെടുത്ത് സജി മഞ്ഞകടമ്പൻ
മരണം നടന്ന വീട് സന്ദർശിക്കുക എന്നത് സംസ്കാരത്തിൻ്റെ ഭാഗമാണ്. ഡി. വൈ എഫ് ഐ പ്രവർത്തകർ ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിൽ കൊണ്ടുപോയത്.അതിനെയാണ് തെറ്റായി വ്യാഖ്യാനിക്കുന്നത്
പാർട്ടി പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളാണ് ബോംബ് നിർമ്മിച്ചവർ.രക്തസാക്ഷികളുടെ പട്ടിക പരിശോധിച്ചാൽ ആരാണ് കുറ്റവാളികൾ എന്ന് വ്യക്തമാകും എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
692 സഖാക്കളാണ് എതിരാളികളാൽ കൊല്ലപ്പെട്ടത്. ഏകപക്ഷീയമായി നടത്തിയ ആക്രമത്തിൽ അടുത്ത കാലത്ത് മാത്രം 28 സി പി ഐ എം പ്രവർത്തകർ കേരളത്തിൽ കൊല്ലപ്പെട്ടു.ഞങ്ങൾ തിരിച്ചടിക്കാൻ മുതിർന്നില്ല.ആത്മസംയമനം പാലിക്കുന്നവരാണ് ഞങ്ങൾ. വാർത്താ സംസ്കാരത്തിൻ്റെ നിലവാരം ചില മാധ്യമങ്ങൾ പുലർത്തുന്നില്ല.അനാവശ്യമായ പ്രചാരം നടത്തുന്നു.ഇ ഡി യുടേയും ഐ ടി യു ടേയും അതേ നിലപാടിലേക്ക് കേരളത്തിലെ ചില മാധ്യമങ്ങളും നീങ്ങുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ALSO READ: എൽഡിഎഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തകർത്ത് കോൺഗ്രസ് അനുഭാവികൾ
കേരള സ്‌റ്റോറി ചിത്രം കേരള വിരുദ്ധമാണ്.കമ്മ്യൂണിസ്റ്റ് വിരുദ്ധമാണ്,മുസ്ലീം വിരുദ്ധമാണ് എന്നും അദ്ദേഹം പറഞ്ഞു.അത് പ്രചരിപ്പിക്കാൻ ദൂരദർശനെ ഉപയോഗിക്കുന്നു.ഇടുക്കി രൂപത പ്രദർശിപ്പിച്ചു എന്ന വാർത്ത ആരെങ്കിലും കാണുന്നതിനെ എതിർക്കേണ്ട കാര്യമില്ല.ഔദ്യോഗിക സംവിധാനത്തെ ഉപയോഗിച്ചു എന്നതാണ് ദൂരദർശനിൽ പ്രദർശിപ്പിച്ചതിലെ പ്രശ്നം എന്നും അദ്ദേഹം വ്യക്തമാക്കി.
ബി ജെ പി യുടെ അനുബന്ധ സംഘടനയായി കോൺഗ്രസ് മാറി.തൊഴിലുറപ്പ് തൊഴിലാളികളെ അപമാനിച്ച സംഭവത്തിൽ യു ഡി എഫ് നേതൃത്വം എന്തു കൊണ്ട് പ്രതികരിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീയെയും പലപ്പോഴും അപമാനിക്കുന്ന നിലപാട് കോൺഗ്രസ് നേതാക്കൾ സ്വീകരിച്ചിട്ടുണ്ട്.
രാജീവ് ചന്ദ്രശേഖരൻ സ്വത്ത് വിവരം മറച്ചു വച്ചത് ഗൗരവമുള്ള കാര്യമാണ്.ജനങ്ങളെ പറ്റിക്കാനാണ് ശ്രമം എന്നും അദ്ദേഹം പറഞ്ഞു.കോൺഗ്രസിൻ്റേത് നയ ദാരിദ്യം ആണ്.സി എ എ നടപ്പാക്കില്ല എന്ന് കോൺഗ്രസ് പ്രകടനപത്രികയിൽ മിണ്ടിയില്ല.മത രാഷട്രമാക്കാനുള്ള ശ്രമത്തെ പ്രതിരോധിക്കാൻ കോൺഗ്രസ് എന്ത് ചെയ്തു ? എന്നും അദ്ദേഹം ചോദിച്ചു .
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here