ഉമ്മൻ ചാണ്ടിക്കെതിരെ കോൺഗ്രസിനുള്ളിൽ നടന്ന ഗൂഢാലോചനയുടെ വിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിര പ്രമേയം വസ്തുതകൾ പുറത്തു വരാൻ സഹായിച്ചു. പ്രതിപക്ഷം കൊണ്ടുവന്ന രണ്ട് അടിയന്തിര പ്രമേയങ്ങൾ യുഡിഎഫിന്‍റെ കപടമുഖം തുറന്ന് കാട്ടിയെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ALSO READ: മോഡല്‍ സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേത്ത് ഉയര്‍ത്തും: മന്ത്രി കെ രാധാകൃഷ്ണന്‍
യുഡിഎഫ് സോളാര്‍ വിഷയത്തില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നതിനു പിന്നാലെ വലിയ ചര്‍ച്ചകള്‍ക്കാണ് വഴി തെളിഞ്ഞത്. വിഷയത്തില്‍ ഇനി അന്വേഷണം വേണ്ടായെന്ന് ആദ്യം നിലപാടെടുത്ത പ്രതിപക്ഷ നേതാവ് ഇനി സിബിഐ വേണ്ടാ എന്ന നിലപാടിലേക്ക് എത്തി. അതേസമയം എല്‍ഡിഎഫ് കണ്‍വീനര്‍ എം എം ഹസനും, ചാണ്ടി ഉമ്മന്‍ എംഎല്‍എയും അന്വേഷണം വേണ്ട എന്ന നിലപാടിലാണ്. യുഡിഎഫിലെ പ്രമുഖരുടെ ഗൂഢാലോചന വിവരങ്ങള്‍ പുറത്തുവരുമെന്ന പേടിയിലാണ് അന്വേഷണത്തെ എതിര്‍ക്കുന്നതാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here