കഞ്ചിക്കോട്‌ ബ്രൂവറി വന്നാല്‍ ജലചൂഷണമുണ്ടാകില്ല വിസ്‌മയ പാര്‍ക്കിലെ മ‍ഴവെള്ള സംഭരണി അതിന് ഉദാഹരണമാണ്: എം വി ​ഗോവിന്ദൻ മാസ്റ്റർ

mv-govindan-master

സംസ്ഥാന സർക്കാർ കഞ്ചിക്കോട്‌ ബ്രൂവറിക്ക്‌ പ്രാരംഭ അനുമതി നൽകിയ സംഭവത്തിൽ വിവാദമുണ്ടാക്കുന്നതിന് പിന്നിൽ രാഷ്ട്രീയ ദുഷ്ടലാക്കാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ മാസ്റ്റർ. ഇന്ത്യൻ നിർമിത വിദേശമദ്യം കേരളത്തിൽ ഉത്പാദിപ്പിക്കുമെന്ന് വ്യക്തമാക്കിയതാണ്, സർക്കാർ അംഗീകൃത 8 ഡിസ്റ്റലറി കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇതെല്ലാം എൽഡിഎഫ്, യുഡിഎഫ് ഭരണകാലങ്ങളിൽ ആരംഭിച്ചതാണെന്നും.

സ്പിരിറ്റ് ഉൽപാദനമാണ് സർക്കാർ ലക്ഷ്യമെന്നും നിലവിൽ കേരളത്തിലേക്ക് സ്പിരിറ്റ് കൊണ്ടുവരാൻ മാത്രം 100 കോടി രൂപയാണ് ചെലവെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ സ്പിരിറ്റ് ഉൽപാദിപ്പിക്കാനാണ് സർക്കാർ തീരുമാനിച്ചത്. ഇതോടെ കടത്തുകൂലി ലഭാമാകും. കുറേ പേർക്ക് ജോലിയും കിട്ടാൻ സാധ്യതയുണ്ട്. എന്നാൽ ഭങ്കര രീതിയിൽ മദ്യം ഒഴുകുമെന്നാണ് യൂത്ത് കോൺഗ്രസും കോൺഗ്രസും പറയുന്നത്. കേരളത്തിൽ മദ്യം വിതരണം ചെയ്യുന്നത് ബിവറേജ് കോർപ്പറേഷനാണ്. കേരളത്തിൽ 309 മദ്യ വിൽപ്പന ശാലയാണ് ഉള്ളത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽ 3780 എണ്ണമാണുള്ളത്. പത്ത് വർഷത്തിനുള്ളിൽ കേരളത്തിൽ മദ്യം വിൽപ്പന കുറയുകയാണ് ചെയ്തതെന്നാണ് ഔദ്യോഗിക കണക്കെന്നും അദ്ദേഹം പറഞ്ഞു.

Also Read: എൻ എം വിജയന്റെ ആത്മഹത്യ: കുരുക്കിലായി കെ സുധാകരനും; പൊലീസ്‌ ചോദ്യം ചെയ്യും

ബ്രൂവറി സ്ഥാപിച്ചതുകൊണ്ട് കഞ്ചിക്കോട്ട് ജലചൂഷമുണ്ടാകില്ല. അതിനുള്ള ഏറ്റവും വലിയ ഉദാഹരമാണ് പറശിനിക്കടവ് വിസ്മയപാർക്കിലെ മഴവെള്ള സംഭരണി. എട്ടുകോടി ലീറ്ററാണ് സംഭരണശേഷി. ഒയാസിസ് കമ്പനിയുമായി ഇക്കാര്യം ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News