ഹേമ കമ്മിറ്റി റിപ്പോർട്ട്; ഇന്ത്യയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു കമ്മിറ്റിയെ നിയോഗിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

ഇന്ത്യയിൽ ആദ്യമായിട്ടാണ് സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ഒരു കമ്മിറ്റിയെ നിയോഗിച്ചതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. 2019ൽ റിപ്പോർട്ട് സമർപ്പിച്ചു. അതിൻറെ നിർദ്ദേശങ്ങൾ സർക്കാർ നടപ്പാക്കി തുടങ്ങി. സിനിമാ നയം രൂപീകരിക്കുന്നതിനായി കൺസൾട്ടൻസിയെ നിയോഗിച്ചു. സിനിമ കോൺക്ലേവ് നടത്താൻ തീരുമാനിച്ചുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ; പേരുകള്‍ പുറത്തുവരട്ടെയെന്ന് ജഗദീഷ്

ഡബ്ല്യൂസിസി ഉന്നയിച്ച കാര്യങ്ങൾ ന്യായമാണ്. അവർ ശത്രുകളല്ലെന്നും അമ്മയും അവർക്കൊപ്പം നിൽക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഒഴിവാക്കിയ പേജുകളുടെ കാര്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്. അതിൽ നിയമപരമായി തീരുമാനം ഉണ്ടാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ പോലെ നിർദ്ദേശങ്ങൾ തരാൻ പ്രാപ്തരായുള്ളവരാണ് ഹേമ കമ്മിറ്റിയിൽ ഉള്ളത്. വിഷയം മാധ്യമങ്ങൾ ചർച്ച ചെയ്തത് സ്വാഗതാർഹമാണെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: സിഡിഎമ്മില്‍ ഒറ്റ വിരല്‍ മാത്രം ഉപയോഗിച്ച് സൂത്രപ്പണി; തട്ടിയെടുക്കുന്നത് കോടികള്‍

പൊതുവായി എടുക്കാനുള്ള നിലപാടുകൾ സർക്കാർ ഓരോന്നായി എടുക്കുകയാണ്. ഹേമ കമ്മിറ്റി ജുഡീഷ്യൽ കമ്മിറ്റി അല്ല. അത്തരത്തിൽ ചിലർ നടത്തുന്ന പ്രചരണം തെറ്റാണെന്നും സ്വകാര്യതയെ മാനിച്ച് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ജസ്റ്റിസ് ഹേമ തന്നെ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നത് പച്ചക്കള്ളമാണ്.

സർക്കാറിന് റിപ്പോർട്ടിൽ ഒന്നും ഒളിച്ചു വയ്ക്കേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി അത് പലതവണ ആവർത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ റിപ്പോർട്ട് പുകഴ്ത്തിവെച്ചു എന്ന് പറയുന്നതിൽ ഒരു അർത്ഥവുമില്ല. ചില ഭാഗങ്ങൾ സർക്കാർ വെട്ടിയോ എന്നാണ് ഇപ്പോഴുള്ള പ്രചരണം. റിപ്പോർട്ടിൽ ഒരുതരത്തിലുള്ള കൈകടത്തലും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. റിപ്പോർട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കാൻനായി എന്നത് തന്നെയാണ് അതിൻറെ പ്രത്യേകതയെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

മലയാള സിനിമയെ സംരക്ഷിക്കുക എന്നതാണ് എൽഡിഎഫ് സർക്കാരിൻറെ നയം. വലിയ പ്രതിസന്ധിയാണ് സിനിമാ മേഖലയിൽ ഉണ്ടായിരുന്നത്. സ്ത്രീകൾക്ക് തുല്യതയും പരിരക്ഷയും ഉറപ്പാക്കുന്ന നടപടിയിൽ എൽഡിഎഫ് സർക്കാരിനും പാർട്ടിക്കും ഒരു വിട്ടുവീഴ്ചയുമില്ല. പൂർണ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ പറഞ്ഞിട്ടുണ്ട്. കോടതി എന്ത് പറയുമോ അതനുസരിച്ച് സർക്കാർ നിലപാടെടുക്കും. എത്ര ഉന്നതനായാലും ഒഴിഞ്ഞു പോകാൻ ആകില്ലെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഓരോന്നിന്റെ ഭാഗമായും നടപടി ഉണ്ടാകും. അതിൻറെ ഉദാഹരണമാണ് പ്രമുഖ നടൻ ജയിലിൽ കിടന്നത്. റിപ്പോർട്ടിലും നടപടി ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News