2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കൊടകര കേസ്, കള്ളപ്പണം വിതരണം ചെയ്തതിന്റെ ഒരു ചെറിയ ഭാഗം മാത്രമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതാവിന്റെ വെളിപ്പെടുത്തല്‍ ഗുരതരമാണ്. കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം എത്തിയത് ബിജെപി നേതൃത്വത്തിന്റെ അറിവോടെയാണ്. ഈ തെരഞ്ഞെടുപ്പിലും ബിജെപി കള്ളപ്പണം ഉപയോഗിക്കുന്നുണ്ട്. കള്ളപ്പണം ഒഴുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കുക എന്നത് ബിജെപിയുടെ രീതിയാണ്.
Also Read : കൊടകര കുഴൽപ്പണ കേസ് ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ഗവർണർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു
വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തേണ്ടത് ഇഡിയാണ്. പക്ഷേ പ്രതിപക്ഷത്തിന്റെ കേസുകള്‍ മാത്രമേ ഇഡി അന്വേഷിക്കൂ. ബിജെപി എന്തുകൊള്ള നടത്തിയാലും അന്വേഷിക്കേണ്ടതില്ലെന്നതാണ് ഇഡിയുടെ നിലപാട്.
ബിജെപി എന്താണോ ആഗ്രഹിക്കുന്നത് ആതാണ് ഇഡി നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കൊടകര കുഴല്‍പ്പണ വിഷയത്തില്‍ വി ഡി സതീശന്‍ ബിജെപിയും ഇഡിയെയും വെള്ളപൂശാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here