സഖാവ് കോടിയില്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണെന്നും അദ്ദേഹത്തിന്റെ ഓര്‍മകള്‍ക്ക് മരണമില്ലെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കോടിയേരി സ്മൃതി മണ്ഡപം പയ്യാമ്പലത്ത് അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
ഒരു വര്‍ഷം വളരെ വേഗമാണ് കടന്നുപോയത്. ഒരു വര്‍ഷമായി സഖാവ് കോടിയേരി ഇല്ലാത്ത കേരളം കടന്നു പോവുകയാണ്. സഖാവ് കോടിയേരി കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി, ബ്യൂറോ അംഗമായി, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായി കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്‌നേഹവായിപ്പ് പിടിച്ചുവാങ്ങിയ സൗഹൃദത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയാണെന്നും അദ്ദേഹം പറഞ്ഞു.
Also Read : കോടിയേരിക്ക് പയ്യാമ്പലത്ത് നിത്യസ്മാരകം; കോടിയേരി സ്മൃതിമണ്ഡപം അനാച്ഛാദനം ചെയ്തു
താരതമ്യം ചെയ്യാന്‍ സാധിക്കാത്ത നിലയില്‍ വര്‍ഷങ്ങളുടെ സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെയും രാഷ്ട്രീയപ്രവര്‍ത്തനങ്ങളിലൂടെയും കേരളത്തിലെ സര്‍വ്വതല സ്പര്‍ശിയായ എല്ലാവരുമായും ബന്ധം സ്ഥാപിക്കുവാനും ആ ബന്ധം തുടര്‍ന്നും നിലനിര്‍ത്തുന്നതിനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍ത്തെടുത്തു.
കോടിയേരി നമ്മെ വിട്ടുപിരിഞ്ഞപ്പോഴും കേരളത്തിന്റെ വിവിധ വിവിധ സ്ഥലങ്ങളില്‍ നിന്നായി അനവധി പേരാണ് അദ്ദേഹത്തെ കാണാനായി എത്തിയത്. ഇന്ന് സ്മൃതി മണ്ഡപം അനാച്ഛാദനം ചെയ്യുന്ന വേളയിലും മഴയെ പോലും വകവയ്ക്കാതെ ഒരുപാട് ആളുകള്‍ ഇവിടെ എത്തിയിട്ടുണ്ട്. കേരളത്തിലെ വിവിധ മേഖലകളില്‍ നിന്നുള്ള സഖാക്കള്‍ ഇന്ന് രാവിലെയും ഇന്നലെയും ആയി ഇവിടെ എത്തിച്ചേര്‍ന്നു.
Also Read : സഖാവ് കോടിയേരി എന്നും ജനങ്ങളുടെ മനസ്സില്‍ കെടാതെ കത്തി നില്‍ക്കുന്ന വിളക്കായി നില്‍ക്കും : ബിനീഷ് കോടിയേരി
കോടിയേരിയുടെ വീട്ടില്‍ കോടിയേരി ഉപയോഗിച്ച എല്ലാ കാര്യങ്ങളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു ചെറിയ മ്യൂസിയം ആരംഭിച്ചിരുന്നു. ഇപ്പോള്‍ തന്നെ നിരവധി ആളുകളാണ് അത് സന്ദര്‍ശിക്കാന്‍ വരുന്നത്. വളരെയേറെ ശ്രദ്ധേയമായ സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സഖാവ് പാര്‍ട്ടിയുടെ ഉന്നതസ്ഥാനത്ത് എത്തിയത്. ഹൈസ്‌കൂള്‍ കാലഘട്ടം അവസാനിക്കുമ്പോള്‍ തന്നെ ഒരു അറിയപ്പെടുന്ന വിദ്യാര്‍ത്ഥി നേതാവായി കോടിയേരി ബാലകൃഷ്ണന്‍ മാറിക്കഴിഞ്ഞിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here