ചേലക്കരയില്‍ യുഡിഎഫ് വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ചേലക്കരയില്‍ വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണ വിരുദ്ധ വികാരമുണ്ട് എന്നാണ് യുഡിഎഫും മാധ്യമങ്ങളും പ്രചരിപ്പിച്ചത്. എന്നാല്‍ പാലക്കാട് എല്‍ഡിഎഫ് വോട്ടുകള്‍ വര്‍ധിക്കുകയാമ് ചെയ്തത്. പാലക്കാട് ബിജെപി വോട്ടുകള്‍ യുഡിഎഫ് വാങ്ങിയെന്നും ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും യുഡിഎഫ് ചേര്‍ത്തുനിര്‍ത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ആദ്യം ആഹ്‌ളാദപ്രകടനം നടത്തിയത് എസ്ഡിപിഐ ആണ്. 10000 വോട്ടുകള്‍ യുഡിഎഫിന് നല്‍കിയെന്ന് എസ്ഡിപിഐ പറയുകയും ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ എസ്ഡിപിഐ, ജമാഅത്തെ പാര്‍ട്ടികളുമായി സിപിഎമിന് അവിശുദ്ധ ബന്ധമെന്ന് ചില മാധ്യമങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇപ്പോഴും അത്തരം മാധ്യമങ്ങളില്‍ തിരുത്തിയിട്ടില്ല ഇത്തരം മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ തട്ടിയെടുക്കല്‍ അപമാനകരമായ സംഭവമാണെന്നും ഇത്തരക്കാരെ കണ്ടെത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇതാണ് സിപിഐഎമ്മിന്റെ നിലപാടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here