ആര്‍എസ്എസിനേയും എസ്ഡിപിഐയേയും ജമാഅത്ത് ഇസ്ലാമിയേയും എതിര്‍ക്കുന്നതിലൂടെ വര്‍ഗീയതയേയാണ് സിപിഐ എം എതിര്‍ക്കുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
ആര്‍എസ്എസിനെയോ ജമാഅത്തെ ഇസ്ലാമിയെയോ വിമര്‍ശിച്ച് സംസാരിച്ചാല്‍ അത് ഹിന്ദു സമൂഹത്തിനോ മുസ്ലിം സമൂഹത്തിനോ എതിരാകുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read : നിർധന കുടുംബത്തെ പെരുവഴിയിൽ ഇറക്കി വിട്ട് കോൺഗ്രസ് ഭരിക്കുന്ന നെടുമങ്ങാട് അർബൻ സഹകരണ ബാങ്കിന്‍റെ ക്രൂരത
കേരളം കണ്ട മഹാപ്രതിഭകളില്‍ ഒന്നാമനായ എം ടി വാസുദേവന്‍ നായരെ വര്‍ഗീയ ശക്തികള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആക്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വര്‍ഗീയ ശക്തികളുടെ വികലമായ മനസ്സിന്റെ ഭാഗമാണിത്.
എന്തെല്ലാം അഭിപ്രായ വ്യത്യാസങ്ങള്‍ സിപിഐ എമ്മിന് എതിരെ ഉണ്ടായാലും സിപിഐ എം ഇല്ലാതെ കേരള ചരിത്രത്തെ നോക്കിക്കാണാന്‍ സാധിക്കില്ലെന്നാണ് എം ടി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
യഥാര്‍ഥ വിശ്വാസികള്‍ വര്‍ഗീയ വാദത്തിന് എതിരാണെന്നും വര്‍ഗീയ വാദികള്‍ക്ക് വിശ്വാസവുമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം സിപിഐഎം മുസ്ലീങ്ങൾക്കെതിരല്ല, ന്യൂനപക്ഷ വർഗ്ഗീയതെയാണ് എതിർക്കുന്നതെന്ന് ഗോവിന്ദൻ മാസ്റ്റർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ആർഎസ്എസിനെ എതിർത്താൽ ഹിന്ദുവിനെ എതിർക്കൽ അല്ല, കാരണം ഹിന്ദുക്കളിൽ ഏതാനും പേർമാത്രമാണ് ആർഎസ്എസ് എന്നും അദ്ദേഹം പറഞ്ഞു. സമാന രീതിയിൽ തന്നെയാണ് ജമാത്തെ ഇസ്ലാമിയേയും പാർട്ടി എതിർക്കുന്നതെന്നും ജമാത്തെ ഇസ്ലാമിയെ എതിർത്താൽ അത് മുസ്ലീം സമുദായത്തെ ആകെ എതിർക്കുന്നു എന്നാണ് പ്രചരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here