സനാതന ധർമ്മം കേരളം ചർച്ച ചെയ്യണമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ചാതുർവർണ്യ വ്യവസ്ഥയിൽ അധിഷ്ഠിതമാണ് സനാതനധർമ്മം. അത് ഫ്യൂഡൽ വ്യവസ്ഥയുടെ ഭാഗമാണ്, അത് അശ്ലീലമാണ്, മന്നത്ത് പത്മനാഭനെ സൃഷ്ടിച്ചത് അനാചാരങ്ങൾക്കെതിരെ പോരാടിയതിന്റെ ഭാഗമായിട്ടാണ്, അത് മനസ്സിലാക്കണം എന്നും അദ്ദേഹം പറഞ്ഞു.
ഈ ഭരണഘടനാ വേണ്ട എന്നാണ് രാജ്യം ഭരിക്കുന്നവർ വാദിക്കുന്നത് .മനുസ്മൃതിയിലും ചാതുർവർണത്തിലും അധിഷ്ഠിതമായ ഭരണഘടനാ ആണ് ഇവർക്ക് ആവശ്യം, സനാതന ധർമം പദം ഉപയോഗിക്കുന്നത് കൃത്യമായ അർഥം അറിയാതെയാണ്, ചാതുർവർണത്തിന്റെ പതിപ്പാണ് സനാതന ധർമം. ഇതിനെ ന്യായീകരിക്കാൻ കോൺഗ്രസ്സും സതീശനും ശ്രമിക്കുന്നു. ആചാരങ്ങൾ മാറ്റരൂത് എന്നാണ് സുകുമാരൻ നായർ പറയുന്നത് , ആചാരങ്ങൾ മാറ്റിയില്ലേങ്കിൽ മന്നത്ത് പദ്മനാഭൻ ഇല്ല, അത് മനസിലാക്കണം ,ആചാരങ്ങൾ എല്ലം എതിർത്താണ് മന്നത്ത് സാമൂഹിക പരിഷ്കാരണം നടത്തിയത് എന്നും സുകുമാരൻ നായർക്ക് എം വി ഗോവിന്ദൻ മാസ്റ്റർ മറുപടി നൽകി.
ആർ എസ് എസിൻ്റെ 100-ാ വാർഷികത്തിൽ ഹിന്ദുത്വ രാഷ്ട്രം ഉണ്ടാക്കാം എന്നതായിരുന്നു ബിജെപിയുടെ അജണ്ട. രാമക്ഷേത്രത്തെ വർഗീയ പരമായി അവർ തെര വേണ്ടി ഉപയോഗിച്ചു. എന്നിട്ടും ഫാസിയാ ബാദിൽ സമാജ് വാദി ജയിച്ചു. ഇന്ത്യ മുന്നണിയുടെ ഭാഗമായി.തെരഞ്ഞെടുപ്പ് കോൺഗ്രസ് ഭരണം നേടാൻ ശ്രമിച്ചില്ല, ഇപ്പഴും ശ്രമിക്കുന്നില്ല.ശരിയായ രീതിയിൽ ബിജെപിയെ പ്രതിരോധിക്കുവാൻ കോൺഗ്രസിന് കഴിയുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
വിമർശനവും സ്വയം വിമർശനവുമാണ് സിപിഎം സമ്മേളനത്തിൽ നടക്കുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു . അത് ഇല്ല എങ്കിൽ മാത്രമാണ് വാർത്ത. ഇവിടെ ഉണ്ടാകുന്ന വിമർശനങ്ങളെ ന്യൂനതയായി കാണരുത് എന്നും അദ്ദേഹം പറഞ്ഞു. ഓരോ സമ്മേളനങ്ങളിലും തിരുത്തൽ പ്രക്രിയയാണ് നടക്കുന്നത്. വിമർശനം മാത്രമല്ല അതിനുള്ള മറുപടിയും സമ്മേളങ്ങളിൽ ഉണ്ടാകാറുണ്ട് . പാർട്ടിയുടെ വളർച്ചയ്ക്കാണ് വിമർശനവും സ്വയം വിമർശനവും എന്നും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here