വിഴിഞ്ഞം തുറമുഖത്തിന്റെ ആശയം ഉടലെടുത്തത് ഇ.കെ നായനാരുടെ കാലത്താണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. പിന്നീട് വി.എസ് അച്യുതാനന്ദന്റെ കാലത്ത് കേന്ദ്രത്തില്‍ ആഭ്യന്തര മന്ത്രി എ.കെ ആന്റണി ചൈനീസ് ബന്ധം ആരോപിച്ചാണ് അന്ന് അനുമതി നല്‍കാതിരുന്നതെന്നും മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഇത് വീണ്ടും ഏറ്റെടുക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അന്ന് വിഴിഞ്ഞം തുറമുഖ പദ്ധതി മുന്നോട്ടു പോകണം എന്നത് തന്നെയാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. അദാനയുമായി ഉണ്ടാക്കിയ കരാറില്‍ മാത്രമാണ് സംശയം പ്രകടിപ്പിച്ചത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കാനായി നടത്തിയ സമരത്തിന്റെ ഭാഗമായി യുഡിഎഫ് ചേര്‍ന്നുവെന്നും പ്രതിപക്ഷ നേതാവടക്കം അതിനൊപ്പം ആയിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ഓര്‍മിപ്പിച്ചു.
Also Read : സംസ്ഥാനത്തിൻ്റെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുന്നു, നാടിന്‍റെ ഐക്യം ശ്രദ്ധനേടുന്നു: മുഖ്യമന്ത്രി
എന്ത് സംഭവിച്ചാലും പദ്ധതിയുമായി മുന്നോട്ടുപോകും എന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നുവെന്നും എല്‍ഡിഎഫ് സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യമാണ് ഇത് യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം തുറമുഖം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുകയാണെന്നും ജനങ്ങള്‍ നല്‍കിയ പിന്തുണ തന്നെയാണ് പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here