വയനാട് ദുരന്തം: പറയുന്നതെല്ലാം കള്ളം, അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതം: ഗോവിന്ദന്‍ മാസ്റ്റര്‍

ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷാ നടത്തിയ പ്രസ്താവനകള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേന്ദ്രവും ആര്‍എസ്എസ്സും കള്ളം മാത്രമാണ് പറയുന്നത്. ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് യാതൊരു മുന്നറിയിയിപ്പുകളും കേരളത്തിന് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉരുള്‍പാെട്ടലുണ്ടായ വയനാട്ടില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നല്‍കിയിരുന്നില്ല. ദുരന്തമുണ്ടായ ഇടത്ത് ഓറഞ്ച് അലര്‍ട്ടാണ് കേന്ദ്ര മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ പ്രവചനത്തേക്കാള്‍ വലിയ മഴയാണ് പെയ്തത്. ദുരന്തമുണ്ടാകുന്നതിന് മുന്‍പ് അവിടെ റെഡ് അലര്‍ട്ട് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദുരന്തത്തിന് ശേഷമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Also Read : വയനാട് ദുരന്തം: കേന്ദ്ര കാലാവസ്ഥ വകുപ്പ് ശരിയായ മുന്നറിയിപ്പ് നല്‍കിയില്ല: ഗോവിന്ദന്‍ മാസ്റ്റര്‍

ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ നല്‍കിയ ഉരുള്‍പ്പൊട്ടല്‍ മുന്നറിയിപ്പ് പച്ചയായിരുന്നു. ഇപ്പോള്‍ ദുരന്തമുണ്ടായത് മുന്നറിയിപ്പ് പ്രകാരം ജനങ്ങളെ മാറ്റി പാര്‍പ്പിച്ച ഇടത്ത് നിന്നും 7 കിലോ മീറ്റര്‍ മാറിയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഒറ്റക്കെട്ടായി കേരളം രംഗത്തെത്തിയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എല്ലാ വിഭാഗങ്ങളും അവരുടേതായ കഴിവുകളെ ഇക്കാര്യത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. രക്ഷാപ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഫലപ്രദവും ഏകോപിതവുമായി ഇടപെടുന്നുണ്ടന്നും സര്‍ക്കാര്‍ ഇടപെടലില്‍ എല്ലാവര്‍ക്കും മതിപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് വലിയ സാമ്പത്തിക ആവശ്യമുണ്ട്. അതിനായി എല്ലാ പാര്‍ട്ടി ഘടകങ്ങളും സംഭവാന നല്‍കണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തൃപുരയിലെയും തമിഴ്‌നാട്ടിലെയും പാര്‍ട്ടി ഘടകം 10 ലക്ഷം സിഎംഡിആര്‍എഫിലേക്ക് നല്‍കി. തമിഴ്‌നാടും സംഭാവന നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News