ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജി വെച്ച് സംഘപരിവാര്‍ സംഘാടനാ പ്രവര്‍ത്തനം നടത്തട്ടെ: ഗോവിന്ദന്‍ മാസ്റ്റര്‍

ഭരണഘടന വിരുദ്ധമായാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രവര്‍ത്തിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഗവര്‍ണറെ സുപ്രീം കോടതി തള്ളിയിട്ടും ഗവര്‍ണര്‍ ഭരണഘടന വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകുകയാണെന്നും സുപ്രീംകോടതിയെ മാനിക്കാന്‍ ഗവര്‍ണര്‍ തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Also Read : സ്ത്രീകള്‍ എട്ടിലധികം കുട്ടികള്‍ക്ക് ജന്മം നല്‍കണം: റഷ്യന്‍ പ്രസിഡന്റ്

ഭരണഘടന വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഗവര്‍ണര്‍ രാജി വെക്കുകയാണ് വേണ്ടത്. ഗവര്‍ണര്‍ രാജി വെച്ച് സംഘപരിവാര്‍ സംഘാടനാ പ്രവര്‍ത്തനം നടത്തട്ടെയെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ബിജെപിയെയും കോൺഗ്രസിനെയും ചേർത്ത് മുന്നോട്ടുപോകാനുള്ള ഓർഡിനേഷൻ ജോലിയാണ് ഗവർണർ ചെയ്യുന്നത്.  രാജ്യത്തെ ഫെഡറലിസം തകർക്കാൻ ആണ് ഗവർണറെ കേന്ദ്രം ഉപയോഗിക്കുന്നതെന്നും അതാണ് വിവിധ സംസ്ഥാനങ്ങളിൽ കണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read : നിമിഷപ്രിയ കേസ്; മാതാവിനോട് യെമനിലേക്ക് പോകരുതെന്ന് നിര്‍ദ്ദേശം

പഞ്ചാബിന്റെയും കേരളത്തിന്റെയും ഹർജികളിൽ സുപ്രീംകോടതി ഈ കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും സിപിഐഎം എടുത്ത നിലപാട് ശരിവെക്കുന്നതാണ് സുപ്രീംകോടതിയുടെ നിലപാടെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ ബില്ലുകൾ രാഷ്ട്രപതിക്കയച്ചത് സുപ്രീംകോടതിയെ വെല്ലുവിളിക്കുന്നതാണ്.  കേരളത്തിന്റെ ഹർജി തള്ളണം എന്ന് കേന്ദ്രവും ആവശ്യപ്പെട്ടെങ്കിലും  ആ നാടകങ്ങൾ സുപ്രീംകോടതിയിൽ വിലപ്പോയില്ലെന്നും ഗോവിന്ദന്‍മാസ്റ്റര്‍ പറഞ്ഞു.  ഗവർണർമാർ തുരപ്പൻ സമീപനം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News