പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറിയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

പരിഹാസ്യമായ അവസ്ഥയിലേക്ക് കേരളത്തിലെ പ്രതിപക്ഷം മാറിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മാധ്യമങ്ങള്‍ പ്രത്യേക താല്‍പര്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read : പൊലീസ് വീണ്ടും കുട്ടിയുടെ വീട്ടില്‍; പിടിയിലായത് പത്മകുമാറിന്റെ ഭാര്യയും ഭാര്യസഹോദരിയുമെന്ന് സ്ഥിരീകരിച്ചു

മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ സഖാവ് കെ പി കുഞ്ഞാലിക്കുട്ടി എട്ടു ഭൂരഹിതര്‍ക്ക് സൗജന്യമായി നല്‍കിയ ഭൂമിയുടെ രേഖകള്‍ കൈമാറിയതിന് ശേഷം സംസാരിക്കുകയായിരുന്നു ഗോവിന്ദന്‍ മാസ്റ്റര്‍

പരസ്പര ബഹുമാനമില്ലാത്ത രാഷ്ട്രീയം കര്‍ണാടക്കാരനായ കനഗൊലുവിന്റെ ഉപദേശമാണ്. ഇത് കേരളത്തിന്റെ പാരമ്പര്യമല്ല. വിമര്‍ശനമല്ല, മുഖ്യമന്ത്രിയെയെല്ലാം അധിക്ഷേപിയ്ക്കുകയാണ് ചെയ്യുന്നത്. ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ജനസദസ്സ് തകര്‍ക്കാര്‍ ചില മാധ്യമങ്ങളുടെ സഹായവുമുണ്ട്. വന്‍ ജനത്തിരക്കുള്ള പരിപാടിയിലാണ് ആളില്ലാത്ത കസേരകള്‍ കാണിച്ച് തെറ്റായ വാര്‍ത്ത നല്‍കിയത്.

Also Read : കുഞ്ഞിമാണിക്യത്തിന്റെ ആഗ്രഹം പൂവണിഞ്ഞു; അരികിലെത്തി കൈപിടിച്ച് മുഖ്യമന്ത്രി

ഇമ്പിച്ചിബാവ സ്മാരക ട്രസ്റ്റ് ചെയര്‍മാന്‍ എം പി കുഞ്ഞിമരക്കാര്‍ അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ ദാസ്, ഇ ജയന്‍, കൂട്ടായി ബഷീര്‍, എം ബൈജു തുടങ്ങിയവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News