പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയും; ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ തെളിയുന്നത് സർക്കാരിന്റെ ഇച്ഛാശക്തി: എം വി ഗോവിന്ദൻ മാസ്റ്റർ

പുരുഷ കേന്ദ്രീകൃത സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ മേഖലയുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ സർക്കാരിന്റെ ഇച്ഛാശക്തിയാണ് തെളിയുന്നത്. കോടതിയിലെ സാങ്കേതികമായ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടതോടെ റിപ്പോർട്ട് പൊതുജനങ്ങളുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. പുരുഷ മേധാവിത്വത്തിന്റെ ജീർണ്ണത മുഴുവൻ പ്രതിഫലിക്കുന്നതാണ് റിപ്പോർട്ട്. കേരളം ഏറ്റവും ശ്രദ്ധേയമായ രീതിയിൽ ഇക്കാര്യം കൈകാര്യം ചെയ്തു.

Also Read: “എന്നെ തകര്‍ക്കാന്‍ ശ്രമിച്ച വീരന്‍മാരാണ് ഇന്ന് സമൂഹത്തിന്റെ മുന്നില്‍ ഉടുതുണി ഇല്ലാതെ നില്‍ക്കുന്നത്, ഇത് കാലത്തിന്റെ കാവ്യ നീതി”: വിനയന്‍

സർക്കാരിന് ഇക്കാര്യത്തിൽ ഒരു സംശയവുമില്ല. തുല്യത, സമത്വം, സ്ത്രീകളെ ഉന്നതിയിൽ എത്തിക്കുക എന്നതാണ് സർക്കാർ നിലപാട്. സ്ത്രീ സമൂഹത്തിൻറെ ഉന്നതിക്ക് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നത്. ഇതുവരെയും അങ്ങനെ തന്നെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സിനിമ നള രൂപീകരണത്തിന് കൺസൾട്ടൻസി ആരംഭിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

Also Read: പ്ലാറ്റ്‌ഫോമിനും ട്രെയിനിനുമിടയില്‍ കുരുങ്ങിയ യാത്രക്കാരനെ രക്ഷിച്ച് മലയാളി ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍

സിനിമ നിർമ്മാണ വിതരണ പ്രദർശന മേഖലയിലെ വിവിധ പ്രശ്നങ്ങൾ വിശദമായി പഠിച്ച് വിവരങ്ങൾ ശേഖരിക്കാനാണ് കൺസൾട്ടൻസി. കരട് സിനിമാ നയരൂപീകരണത്തിന്റെ ചെലവുകള്‍ക്കായാണ് ഒരു കോടി രൂപ അനുവദിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് കൺസൾട്ടൻസി ആരംഭിക്കാനുള്ള സർക്കാർ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration