എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നത്: എം വി ഗോവിന്ദൻ മാസ്റ്റർ

എക്സാലോജിക് വിഷയത്തിൽ നട്ടാൽ കുരുക്കാത്ത നുണയാണ് മാധ്യമങ്ങൾ പടച്ചുവിടുന്നതെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. എക്സാലോജിക് സൊലൂഷൻസും കൺസൾട്ടിംഗും ഒരു കമ്പനിയാണ് എന്ന നിഗമനത്തിൽ എങ്ങനെയാണ് മാധ്യമങ്ങൾ എത്തിയത്. എന്നാൽ ശശി തരൂർ എം.പിയുടെ പിഎ സ്വർണ്ണം കടത്തിയത് മാധ്യമങ്ങൾക്ക് പ്രധാന വാർത്ത അല്ലെന്നും അദ്ദേഹം വിമർശിച്ചു. ഗാന്ധിജിയെ വധിക്കാൻ ഗോഡ്സെ ചെയ്തതിനെക്കാൾ വലുതാണ് നരേന്ദ്രമോദി ചെയ്തതെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

Also Read: ഒടുവില്‍ കുറ്റസമ്മതം നടത്തി ഏഷ്യാനെറ്റ് ന്യൂസ്; എക്‌സാലോജിക്കിനെതിരായ വ്യാജ വാര്‍ത്തയിലെ തെറ്റ് തിരുത്തി

ശശി തരൂരിന്‍റെ പിഎ സ്വർണം കടത്തിയ സംഭവം കേരളത്തിലെ മാധ്യമങ്ങൾക്ക് പ്രധാന വർത്തയല്ല. എന്നാൽ നട്ടാൽ കുരുക്കാത്ത നുണയാണ് നിരന്തരം മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ നടത്തുന്നത്. അത് കോൺഗ്രസും ബിജെപിയും ഏറ്റുപിടിക്കുന്നു. എക്സാലോജിക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ പരമ്പര വരെ ഏറ്റെടുത്തെന്നും എം വി ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

Also Read: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് സമനില തെറ്റിയ നിലയിലാണ് പ്രധാനമന്ത്രി. പച്ചയായ രീതിയിൽ മുസ്ളീം വിരുദ്ധത പ്രകടിപ്പിച്ചു. ദൈവത്തിന്‍റെ നേരവകാശി എന്ന് പ്രഖ്യാപിച്ചു. ഗാന്ധിജി അറിയപ്പെട്ടത് ഗാന്ധി സിനിമയ്ക്ക് ശേഷമാണ് എന്ന് പോലും പറഞ്ഞ വ്യക്തിയാണ് നരേന്ദ്രമോദി. ബിജെപിയുടെ ചെപ്പടി വിദ്യകൾ ഇനി വിലപ്പോവില്ലെന്നും ലോകസഭ തെരഞ്ഞെടുപ്പിൽ ബിജെപി വലിയ തിരിച്ചടി നേരിടുമെന്നും ഗോവിന്ദൻ മാസ്റ്റർ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News