ചാതുർവർണ്യത്തിലും അന്ധവിശ്വാസത്തിലും അധിഷ്ഠിതമായ ഭരണഘടന ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമം: എം വി ഗോവിന്ദൻ മാസ്റ്റർ

ചാതുർവർണ്യത്തിലും അന്ധവിശ്വാസത്തിലും അധിഷ്ഠിതമായ ഭരണഘടന ഉണ്ടാക്കാനാണ് സംഘപരിവാർ ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഹിന്ദുത്വ ദേശീയതയ്ക്ക് രാജ്യം കിട്ടാതെ വന്നതിനാലാണ് ഹിന്ദു വർഗ്ഗീയ വാദികൾ മഹാത്മാ ഗാന്ധിയെ ഇല്ലാതാക്കിയത്. നൂറുവർഷമായി ഫാസിസ്റ്റ് ആശയം ഇന്ത്യയെ ചുറ്റിവളഞ്ഞ് കിടക്കുന്നു. ബിജെപി സർക്കാരിനെ താഴെ ഇറക്കാൻ കഴിഞ്ഞില്ലെങ്കിൽ ഭരണഘടനയും ഫെഡറൽ സംവിധാനവും തകരും.

Also Read: 2023 ൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിലായ സംഭവത്തിലെ തുടരന്വേഷണം; ലഹരികടത്തിലെ കണ്ണികളെ പിന്തുടര്‍ന്ന് പിടിച്ച് വയനാട് പൊലീസ്

ഹിന്ദുമതത്തിലെ ഒരു ചെറിയ വിഭാഗം രാഷ്ട്രീയത്തിലൂടെ അധികാരത്തിലെത്താൻ ശ്രമിക്കുന്നതാണ് ഹിന്ദുത്വ വർഗീയത. വിശ്വാസികൾക്ക് വർഗ്ഗീയവാദമില്ല വർഗ്ഗീയവാദികൾക്ക് വിശ്വാസവുമില്ല. 60 ലക്ഷം ജൂതൻമാരെ കൊന്നൊടുക്കിയ ഹിറ്റ്ലറെ പ്രകീർത്തിച്ചയാളാണ് ഗോൾവാർക്കർ. അടിമുടി ആയുധവൽക്കരിക്കപ്പെട്ട ഭരണകൂടമാണ് ഫാസിസത്തിൻ്റേത്. ഹിറ്റ്ലറുടെ പാത പിന്തുടരുന്ന ഫാസിസ്റ്റുകൾ എല്ലാ ജനാധിപത്യ ശക്തികളെയും ഇല്ലായ്മ ചെയ്യും.

Also Read: കോഴിക്കോട് സ്റ്റേഡിയം: പ്രഖ്യാപനം നേരത്തെ ഉള്ളത്; തെളിവുമായി മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ വാര്‍ത്താസമ്മേളനം

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് രാത്രി ആലോചിച്ച് രാവിലെ അഭിപ്രായം പറയാം എന്നു പറഞ്ഞ കോൺഗ്രസ് അദ്ധ്യക്ഷൻ ഇതുവരെ നിലപാട് വ്യകത്മാക്കിയിട്ടില്ല. രാഹുൽ ഗാന്ധിയും ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. കോൺഗ്രസിൻ്റെ പ്രകടന പത്രികയിലും ഒരക്ഷരം പറഞ്ഞിട്ടില്ല. പൗരത്വ ഭേദഗതി നിയമത്തിലും ഏകീകൃത സിവിൽ കോഡിലും കോൺഗ്രസിന് നിലപാടില്ല. വിസിറ്റിങ് പ്രൊഫസറെ പോലെയാണ് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News