യുഡിഎഫിന് പിന്നിൽ എസ് ഡി പി ഐയും ജമാഅത്ത് ഇസ്ലാമിയും: എം വി ഗോവിന്ദൻ മാസ്റ്റർ

എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും നടത്തുന്ന ന്യൂനപക്ഷ വർഗീയ ധ്രുവീകരണത്തിന്റെ ഗുണഭോക്താവാവുകയാണ് കോൺഗ്രസെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. കാസർകോട് ചെറുവത്തൂരിൽ കെ കുഞ്ഞിരാമൻ ഒന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ. 

സിപിഐ എം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗവും എംഎൽഎയുമായിരുന്ന കെ കുഞ്ഞിരാമൻ്റെ ഒന്നാം ചരമ വാർഷികം ചെറുവത്തൂർ കാരിയിൽ നടന്നു. സ്‌മാരക സ്‌തൂപവും പ്രതിമയും എന്നിവയുടെ അനാഛാദനവും പൊതു സമ്മേളന ഉദ്‌ഘാടനവും എം വി ഗോവിന്ദൻ നിർവഹിച്ചു. എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയും കമ്യൂണിസ്റ്റ് വിരുദ്ധതയുടെ പേരിൽ കോൺഗ്രസാണ് ജയിക്കേണ്ടതെന്ന് ക്യാമ്പയിൻ ന്യൂനപക്ഷങ്ങൾക്കിടയിൽ നടത്തുന്നു. മഴവിൽ സഖ്യമാണ് കേരളത്തിലുള്ളതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. 

also read: ഊര്‍ജ സംരക്ഷണത്തില്‍ കേരളത്തിന് ദേശീയ പുരസ്കാരം: ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് മുഖ്യമന്ത്രി

സ്തൂപവും പ്രതിമയും രൂപകൽപ്പന ചെയ്ത കണ്ണങ്കൈ കുഞ്ഞിരാമൻ, പ്രേം പി ലക്ഷ്മൺ എന്നിവരെ ആദരിച്ചു. അനുസ്മരണ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ മാസ്റ്റർ അടക്കമുള്ള നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News