തന്നിഷ്ടപ്രകാരം വിസിമാരുടെ നിയമനം നടത്തി; ഹൈക്കോടതി വിധിയേയും ഭരണഘടനയേയും ഗവര്‍ണര്‍ വെല്ലുവിളിക്കുന്നു: ഗോവിന്ദന്‍ മാസ്റ്റര്‍

mv govindan master

തന്നിഷ്ടപ്രകാരം വിസിമാരുടെ നിയമനം നടത്തി ഹൈക്കോടതി വിധിയെയും ഭരണഘടനയേയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.

സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍ താറുമാറാക്കുകയാണ് ഗവര്‍ണറുടെ ലക്ഷ്യമെന്നും ഈ ഗവര്‍ണര്‍ക്കെതിരെ 9 കോടതി വിധികള്‍ ഉണ്ടായി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കാവിവല്‍ക്കരണത്തിന്റെ ഭാഗമാണ് ഗവര്‍ണറുടെ നടപടികളെന്നും ഗോവാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ നമസ്‌കരിച്ച ശേഷം ചുമതലയേല്‍ക്കുകയാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

Also Read : http://“ഗവർണർ വിദ്യാഭ്യാസരംഗം കാവിവൽക്കരിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ ഇടനിലക്കാരൻ”: മന്ത്രി ആർ ബിന്ദു

ഗവര്‍ണറുടെ നടപടിയില്‍ യുഡിഎഫിന്റെ പ്രതികരണം വ്യക്തമാക്കണം. ഗവര്‍ണര്‍ക്കെതിരെ ക്യാമ്പസുകളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും. അതിശക്തമായ പ്രക്ഷോഭങ്ങള്‍ കേരളത്തില്‍ ഉയര്‍ന്നു വരുമെന്നും അദ്ദേഹം പറഞ്ഞു.

ഹൈക്കോടതിയെ വെല്ലുവിളിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സാങ്കേതിക-ഡിജിറ്റൽ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ചിരുന്നു. സർക്കാർ പട്ടികയിലുള്ളയാളെ പരിഗണിക്കണമെന്ന കോടതി ഉത്തരവ് മറികടന്നായിരുന്നു തന്നിഷ്ട പ്രകാരമുള്ള ഗവർണറുടെ നീക്കം. ഡോക്ടർ കെ ശിവപ്രസാദിനെ കെടിയുവിലും, സിസാ തോമസിനെ ഡിജിറ്റൽ സർവകലാശാല വിസിയായും നിയമിച്ചുമായിരുന്നു ഗവർണറുടെ അസാധാരണ നടപടി.

Also Read; കോട്ടയ്ക്കൽ നഗരസഭയിൽ സാമൂഹ്യസുരക്ഷാ പെൻഷൻ അനുവദിച്ചതിൽ വൻ ക്രമക്കേട്; വിജിലൻസ്‌ അന്വേഷണത്തിന്‌ നിർദേശം നൽകി ധനമന്ത്രി

ഡിജിറ്റല്‍ സര്‍വകലാശാല മുന്‍ വിസിയും ഐഐഎമ്മിലെ പ്രൊഫസറുമായ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. പി ആർ ഷാലിജ്, കോതമംഗലം എംഎ എന്‍ജിനീയറിങ് കോളജിലെ പ്രൊഫസർ ഡോ. വിനോദ് കുമാർ ജേക്കബ് എന്നിവരെയും, ഡിജിറ്റൽ സർവകലാശാലയിലേക്ക് ഡോ. എം എസ് രാജശ്രീ, ഡോ. എ മുജീബ് എന്നിവരെയുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചത്. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനത്തിലെ സുപ്രീംകോടതി വിധിയെ മറയാക്കിയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോഴത്തെ നിയമനങ്ങൾ നടത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News