പാര്‍ട്ടിക്കെതിരായ കടന്നാക്രമണങ്ങളെ അഭിമുഖീകരിക്കാന്‍ കോടിയേരി ഇല്ലല്ലോ എന്നത് തീരാദുഃഖം: കോടിയേരിയുടെ ഓര്‍മകളില്‍ എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഏത് സങ്കീര്‍ണമായ പ്രശ്നങ്ങളെയും ഫലപ്രദമായി അതിജീവിക്കാന്‍ ശരിയായ ദിശാബോധത്തോടെ മുന്നോട്ടേക്ക് പോകാനുള്ള കഴിവ് കോടിയേരി ബാലകൃഷ്ണന് ഉണ്ടായിരുന്നെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാ കഴിവും ശേഷിയും പാര്‍ട്ടിക്ക് നല്‍കിയ ഒരു സമര്‍പ്പിത ജീവിതമായിരുന്നു കോടിയേരിക്ക് ഉണ്ടായിരുന്നത്. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എംവി ഗോവിന്ദന്‍ മാഷ്.

പാര്‍ട്ടിക്കെതിരായി വലിയ കടന്നാക്രമണങ്ങള്‍ നടക്കുമ്പോള്‍ അതിനെയെല്ലാം അഭിമുഖീകരിക്കാന്‍ കോടിയേരി ഇല്ലല്ലോ എന്ന തീരാദുഖമാണ് കേരളത്തിലെ പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. ഒരു വര്‍ഷം വളരെ വേഗമാണ് കടന്നുപോയത്. എകെജി സെന്ററിലും ഫ്‌ലാറ്റിലുമൊക്കെ സംഘടനാ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉള്ളപ്പോള്‍ ഓഫീസിന്റെ മുറിയിലും ഫ്‌ലാറ്റിലുമെല്ലാം സഖാവ് കോടിയേരിയുടെ ഒരു കാഴ്ച ഇപ്പോഴും നമ്മുടെയെല്ലാം മനസില്‍ പച്ചപിടിച്ച് നില്‍ക്കുകയാണ്. എവിടെയൊക്കെയോ അദ്ദേഹം ഇല്ലേ എന്ന മാനസിക പ്രയാസമാണ് നമ്മളെല്ലാം അനുഭവിക്കുന്നത്.

Also read : കോടിയേരിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടുകൊണ്ട് ഇനിയും മുന്നോട്ടുപോകാൻ നമുക്ക് സാധിക്കണം; അനുസ്മരിച്ച് മുഖ്യമന്ത്രി

ഒരു വര്‍ഷമായി കോടിയേരി ഇല്ലാത്ത കേരളം കടന്നുപോകുകയാണ്. അദ്ദേഹം കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി, പൊളിറ്റ് ബ്യൂറോ അംഗമായി സംസ്ഥാന സെക്രട്ടറിയായി കേരളത്തിലെ മുഴുവന്‍ ജനങ്ങളുടെയും സ്നേഹവായ്പ് പിടിച്ചുവാങ്ങിയ, സൗഹൃദത്തിന്റെ പുതിയ മാതൃക സൃഷ്ടിച്ച കമ്യൂണിസ്റ്റ് വിപ്ലവകാരിയാണ്.

താരതമ്യം ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ള വ്യക്തിബന്ധം എല്ലാവരുമായും പുലര്‍ത്തി. ആ വ്യക്തിബന്ധം നിലനിര്‍ത്താന്‍ എല്ലാ സാഹചര്യങ്ങളിലും ശ്രമിച്ചിരുന്നു. ശ്രദ്ധേയമായ സംഘടന പ്രവര്‍ത്തനത്തിലൂടെയാണ് പാര്‍ട്ടിയുടെ നേതൃനിരയിലേക്ക് കോടിയേരി എത്തിച്ചേര്‍ന്നത്. എല്ലാ പ്രവര്‍ത്തനത്തിലും കോടിയേരിയുടേതായ ടച്ച് ഉണ്ട്. പാര്‍ട്ടിക്കെതിരായി വലിയ കടന്നാക്രമണങ്ങള്‍ വരികയാണ്. അതിനെയെല്ലാം അഭിമുഖീകരിക്കാന്‍ കോടിയേരി ഇല്ലല്ലോ എന്ന തീരാദുഖമാണ് കേരളത്തിലെ പാര്‍ട്ടി അഭിമുഖീകരിക്കുന്നത്. സ്വകാര്യമായ ഒരു കാര്യവും പാര്‍ട്ടിക്ക് അന്യമായി കോടിയേരിക്ക് ഉണ്ടായിരുന്നില്ല. ദേശാഭിമാനിയെ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പത്രമാക്കി രൂപപ്പെടുത്തുന്നതില്‍ ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ ഫലപ്രദമായി നേതൃത്വം കൊടുത്തു.

ഇഡി മാധ്യമ വേട്ടയ്ക്ക് ഒപ്പം നില്‍ക്കുകയാണ്. അറുപിന്തിരിപ്പന്‍ ആശയത്തിന് വേണ്ടിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കേസിലും തെറ്റ് ചെയ്തവരെ സംരക്ഷിക്കില്ല. സുരേഷ് ഗോപിക്ക് വഴിയൊരുക്കാനാണ് നീക്കം. ഇ ഡി കള്ളക്കേസ് എടുക്കുകയാണ്. ബിനീഷിനെതിരെ ഇ ഡി കേസ് എടുത്തപ്പോള്‍ ഞങ്ങളിത് താങ്ങും എന്ന് കോടിയേരി പറഞ്ഞു. പി ആര്‍ അരവിന്ദാക്ഷന് പിന്നാലെ കൂടുതല്‍ നേതാക്കള്‍ക്കെതിരെ കള്ളക്കേസ് എടുക്കാനാണ് ശ്രമം.

Also Read : ‘എല്ലാ മേഖലയിലും കോടിയേരിയുടെ കയ്യൊപ്പുണ്ട്, സര്‍വതലസ്പര്‍ശിയാണ് അദ്ദേഹം’; എം വി ഗോവിന്ദന്‍മാസ്റ്റര്‍

ഇ ഡി നാളെ കോടിയേരിയുടെ പേരില്‍ കേസ് എടുത്താലും അത്ഭുതമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടാണ് മിക്ക മാധ്യമങ്ങള്‍ക്കും. വരികള്‍ക്കിടയില്‍ വായിക്കാന്‍ ശേഷിയുള്ളവരാണ് കേരളത്തിലെ ജനങ്ങളെന്ന് മാധ്യമങ്ങള്‍ മനസിലാക്കണം – എം വി ഗോവിന്ദന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News