ഫാസിസത്തെ എതിര്‍ക്കുമെന്ന് പറയുന്ന കോണ്‍ഗ്രസിന് കൊടി പോലും ഉയര്‍ത്താന്‍ കഴിയുന്നില്ല; ഇവരാണോ മതേതരത്വത്തെ സംരക്ഷിക്കുന്നത്? ചോദ്യവുമായി ഗോവിന്ദന്‍ മാസ്റ്റര്‍

കേരളത്തില്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഭരണഘടനയ്ക്ക് പകരം മനുസ്മൃതിയെ അടിസ്ഥാനമാക്കിയ മതരാജ്യം വേണമെന്നാണ് ബിജെപി നയമെന്നും പൗരത്വ നിയമം മതരാജ്യം സൃഷ്ടിക്കാനുള്ള കാല്‍വെയ്പ്പാണെന്നും അദ്ദേഹം പറഞ്ഞു.

മതരാജ്യത്തെ എതിര്‍ത്തതിനാണ് മഹാത്മാഗാന്ധിയെ കൊന്നത്. രാജ്യമാകെ നടന്നിട്ടും രാഹുല്‍ഗാന്ധി പൗരത്വ നിയമത്തെ കുറിച്ച് ഒരു കാര്യവും പറയുന്നില്ല. കത്തിയെരിയുന്ന മണിപ്പൂരിനെ നോക്കി ബിജെപി സിവില്‍ കോഡ് നടപ്പിലാക്കുമെന്ന് പറഞ്ഞിട്ടും രാഹുല്‍ഗാന്ധി മിണ്ടുന്നില്ലെന്നും സ്വന്തം കൊടി ഉയര്‍ത്താന്‍ പോലും കോണ്‍ഗ്രസിനാകുന്നില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ഫാസിസത്തെ എതിര്‍ക്കുമെന്ന് പറയുന്ന കോണ്‍ഗ്രസിന് കൊടി പോലും ഉയര്‍ത്താന്‍ കഴിയുന്നില്ലെന്ന് വ്യക്തമാക്കിയ ഗോവിന്ദന്‍ മാസ്റ്റര്‍ ഇവരാണോ മതേതരത്വത്തെ സംരക്ഷിക്കുന്നതെന്നും ചോദിച്ചു. കോണ്‍ഗ്രസ് സംഘടനാ സംവിധാനം തകര്‍ന്നു. സംഘടനാപരമായ കരുത്തോ നേതൃപാഠവമോ ഇല്ലാത്ത ആശയപരരമായെ ഒന്നും ചെയ്യാന്‍ കഴിയാത്ത കോണ്‍ഗ്രസിന് രാജ്യത്തെ സംരക്ഷിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Also Read : ഇലക്ടറൽ ബോണ്ട് നിലപാടിൽ മലക്കംമറിഞ്ഞ് വിഡി സതീശൻ

ഏത് കേസിലാണ് പിണറായിയെ അറസ്റ്റ് ചെയ്യേണ്ടതെന്ന് മോദിയോടും രാഹുലിനോടും ചോദിക്കുന്നുവെന്നും അതിന് ഞങ്ങള്‍ക്ക് ഭയമില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എന്ത് കേസിന്റെ അടിസ്ഥാനത്തിലാണ് പിണറായിയെ അറസ്റ്റ് ചെയ്യേണ്ടത് എന്ന് മോദിയും രാഹുലും പറയണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

തീര്‍ത്തും കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ഇതിന് പിന്നില്‍. എന്ത് കേസിന്റെ പേരില്‍ പിണറായിയെ അറസ്റ്റ് ചെയ്യണം എന്നാണ് രാഹുല്‍ പറയുന്നതെന്നും പിണറായിക്ക് എതിരെ ഒരു കേസും ഇല്ലെന്നും ഒരു മൊഴിയും പിണറായിക്ക് എതിരെ ഇല്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. സ്വര്‍ണ്ണക്കടത്തിലെ പ്രധാന പ്രതി പ്രധാനമന്ത്രി മോദിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഒരു നാണവും മാനവും ഇല്ലാതെ കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് 170 കോടി ഇലക്ട്രല്‍ ബോണ്ട് ബിജെപിക്ക് കൊടുക്കുന്നു. ഒരു നാണവുമില്ലാതെ ബിജെപി 170 കോടി കോണ്‍ഗ്രസില്‍ നിന്നും വാങ്ങി. എന്നിട്ട് തങള്‍ വല്യ ആളുകളാണെന്ന് മേനി പറയുന്നുവെന്നും ഗെവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News