എം എം ലോറൻസിന്റെ വീട്‌ സന്ദർശിച്ച് എം വി ഗോവിന്ദൻ മാസ്റ്റർ

mv govindan master

അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്‌റ്റ്‌ നേതാവ്‌ എം എം ലോറൻസിന്റെ വീട്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. ഭാര്യ പി കെ ശ്യാമളയ്‌ക്കൊപ്പമാണ്‌ അദ്ദേഹം കടവന്ത്ര കുമാരനാശാൻ റോഡിലെ വീട്‌ സന്ദർശിച്ചത്‌. ലോറൻസിന്റെ മകൻ സ്‌പെഷ്യൽ ഗവ. പ്ലീഡർ അഡ്വ. എം എൽ സജീവൻ, ഭാര്യ മേബിൾ മെൻഡസ്‌ എന്നിവരെ കണ്ട് ഗോവിന്ദൻ മാസ്റ്റർ അനുശോചനം അറിയിച്ചു.

Also read:‘അർജുനായി കർണാടക സർക്കാർ അവസാന ഘട്ടത്തിൽ നല്ല ശ്രമം നടത്തി’: ടി പി രാമകൃഷ്ണൻ

ചെറുപ്പം മുതൽ താൻ അടുത്തറിഞ്ഞ നേതാവായിരുന്നു എം എം ലോറൻസെന്നും എം വി ഗോവിന്ദൻ മാസ്റ്റർ കുടുംബാംഗങ്ങളോട് പറഞ്ഞു. കിടപ്പുരോഗിയായിരുന്ന എം എം ലോറൻസിനെ സിഐടിയു പ്രവർത്തകർ ഉൾപ്പെടെ പരിചരിച്ചത്‌ മേബിൾ മെൻഡസ്‌ അനുസ്‌മരിച്ചു. സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനനും ഗോവിന്ദൻ മാസ്റ്റർക്ക് ഒപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News