ഡോ. വന്ദനയുടെ വീട് സന്ദര്‍ശിച്ച് എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍

ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരെ അധിഷേപ പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഗ്ലിസറിന്‍ പരാമര്‍ശത്തിനെതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറി. പ്രതിപക്ഷത്തിന്റെ ഗവണ്‍മെന്റ് വിരുദ്ധ പ്രചാരവേലയുടെ ഭാഗമാണ് തിരുവഞ്ചൂരിന്റെ പരാമര്‍ശം. അതിനോട് പ്രതികരിക്കാനില്ലെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെയുള്ളഒരു തരത്തിലുള്ള അതിക്രമവും അംഗീകരിക്കാന്‍ കഴിയില്ല. ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള നടപടിയാണ് ഇന്നലെ എടുത്തത്. ജനകീയ പ്രതിരോധ ജാഥയുടെ ഘട്ടത്തില്‍ തന്നെ ഡോക്ടര്‍മാര്‍ തന്നോട് ആശുപത്രി സംരക്ഷണ നിയമം വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ഗോവിന്ദന്‍ മാസ്റ്റര്‍. ശക്തമായ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്നും അദ്ദേഹം അറിയിച്ചു.

വന്ദനയുടെ കൊലപാതവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ കളളപ്രചരണമാണ് നടത്തുന്നത് പ്രതിപക്ഷവും ആ പ്രചരണം ഏറ്റെടുക്കുന്നതായി ഗോവിന്ദന്‍ മാസ്റ്റര്‍ കുറ്റപ്പെടുത്തി. മന്ത്രിക്കെതിരായ വിമര്‍ശനം സര്‍ക്കാരിനെ ലക്ഷ്യമിട്ടുള്ളതാണ് എന്നും അദ്ദേഹം പറഞ്ഞു. കൊല്ലപ്പെട്ട ഡോ. വന്ദനയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News