‘മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ പുതിയ വർഷം’: പുതുവത്സരാശംസകൾ നേർന്ന് എം വി ഗോവിന്ദൻ മാസ്റ്റർ

എല്ലാവർക്കും പുതുവത്സരാശംസകൾ നേർന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ പുതിയ വർഷം എന്ന് ആശംസയിൽ നേർന്നു.

Also read:‘പുതുവത്സരം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മൈത്രിയുടെയും വിളംബരങ്ങളായി മാറട്ടെ’: ആശംസകൾ നേർന്ന് മുഖ്യമന്ത്രി

ആശംസയുടെ പൂർണ രൂപം;

ഏറെ പ്രതീക്ഷയോടെ പുതിയൊരു വർഷം കൂടി കടന്നുവരിയാണ്‌. സാമ്രാജ്യത്വത്തിന്റെ യുദ്ധക്കൊതി അശാന്തി വിതച്ചൊരു വർഷമാണ്‌ കടന്നുപോകുന്നത്‌. സമാധാനപൂർണമായ പുതിയൊരു വർഷം കടന്നുവരുമെന്ന്‌ നമുക്കാശിക്കാം. രാജ്യത്ത്‌ ഭരണാധികാരികൾ തന്നെ വർഗീയതയെ പ്രോത്സാഹിപ്പിച്ച്‌ ജനങ്ങളെ ഭിന്നിപ്പിക്കുകയും ധ്രുവീകരണ ചിന്ത വളർത്തുകയുമാണ്‌. ഭിന്ന ചിന്തകൾക്കും ധ്രുവീകരണ രാഷ്‌ട്രീയത്തിനും അറുതികുറിക്കുന്ന വർഷമാണ്‌ കടന്നുവരുന്നതെന്നും പ്രതീക്ഷിക്കാം. മാനവീകതയും ജനാധിപത്യവും സമത്വവും പുലരുന്നതാകട്ടെ പുതിയ വർഷം. എല്ലാവർക്കും ഐശ്വര്യവും സ്നേഹവും സമാധാനവും നിറഞ്ഞ പുതുവർഷം നേരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News