മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട വിവാദത്തിൽ പാർട്ടിക്ക് അവ്യക്തതയില്ല എന്ന് സിപിഐഎം സംസ്ഥാന സെക്രെട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. പാർട്ടിയെ കടന്നാക്രമിക്കാൻ കുടുംബാംഗങ്ങളെ കൂടി വലിച്ചിഴയ്ക്കുകയാണ്. കള്ള പ്രചാരണമാണ് നടക്കുന്നത് എന്നും കമ്പനിയുടെ പേരിൽ വലിയ ആക്ഷേപമുണ്ടാക്കാനാണ് ശ്രമം നടക്കുന്നതെന്നും ഗോവിന്ദൻമാസ്റ്റർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകൾ പണ്ടു മുതൽക്കേ ഐ ടി കമ്പനി നടത്തുന്നതാണ്. ആ കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
also read; ‘അനുകമ്പയല്ല ആവശ്യം; തീര്‍ത്തും അപലപനീയമായ സംഭവം’: മന്ത്രി ആര്‍ ബിന്ദു
പിന്നെ റിയാസിന്റെ സത്യവാങ്ങ്മൂലമാണ് പുതിയ കള്ളപ്രചാരവേല. റിയാസിന്റെ സത്യവാങ്മൂലത്തിൽ തെറ്റുണ്ടെങ്കിൽ പരിശോധിക്കുന്നതിൽ ആർക്കും എതിർപ്പില്ല. മുഖ്യമന്ത്രിയെയും കുടുംബത്തെയും നിരന്തരം കടന്നാക്രമിക്കുകയാണ് മാധ്യമ ശ്യംഗല. പാർട്ടി നേതാക്കളുടെ മക്കൾക്ക് നേരെ ആക്ഷേപം വന്നാൽ പാർട്ടി സ്വീകരിക്കുന്ന നിലപാടുണ്ട്. നേരത്തെ കോടിയേരിയുടെ കാര്യത്തിൽ എടുത്ത നിലപാടുണ്ട്. ആ നിലപാട് ഇപ്പോഴും ബാധകമാണ്. ഞങ്ങൾക്ക് യാതൊന്നും മറച്ചു വയ്ക്കേണ്ട കാര്യമില്ല – ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
also read; യാത്രക്കാരൻ ബഹളം വെച്ചു, തിരികെ പറന്ന് മലേഷ്യൻ വിമാനം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here