ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കാവിവൽക്കരണ നിലപാടുകൾക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വിഗോവിന്ദൻ മാസ്റ്റർ . കാവിവൽക്കരണത്തിന്റെ ഭാഗമായി വിവിധ സർവകലാശാലകളിൽ ഗവർണർ നിയമനം നടത്തുന്നുവെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
വി.ഡി. സതീശൻ -ഷാഫി പറമ്പിൽ – ബിജെപി ഡീൽ പാലക്കാട് തെരഞ്ഞെടുപ്പിൽ ശക്തമായി പ്രതിഫലിക്കും. പാലക്കാടും ചേലക്കരയിലും എൽ ഡി എഫ് ചരിത്ര വിജയം നേടുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ ആവർത്തിച്ച് വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയിൽ സർക്കാർ സ്വീകരിക്കുന്ന നടപടികളിൽ ഗവർണ്ണർ ആദ്യം മുതൽക്കേ തടയിടുകയാണ്. ഇപ്പോൾ ആരോഗ്യ സർവകലാശാലയിൽ നിലവിലുള്ള വി.സിയായ കുന്നുമ്മൽ മോഹനനെ തന്നെ വീണ്ടും നിയമിച്ചത് നിയമവിരുദ്ധമാണ്. ഗവർണറുടെ ഇത്തരം നിലപാടുകൾക്കെതിരെ ആവശ്യമായ നിയമനടപടി സ്വീകരിക്കും. വിഷയത്തിൽ കോടതിയെ സമീപിക്കുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ചേലക്കരയിലും പാലക്കാടും വൻ വിജയം നേടാൻ ഇടതുപക്ഷത്തിന് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തോമസ് കെ തോമസ് കോഴ വിഷയം സംബന്ധിച്ച വാർത്ത മാധ്യമങ്ങളിൽ കണ്ടിരുന്നു. ആരോപണങ്ങളിൽ എന്തെങ്കിലും വസ്തുത ഉണ്ടെങ്കിൽ അല്ലേ അത് പരിശോധിക്കേണ്ടത് ഉള്ളൂവെന്നും പാർട്ടി വിഷയം ചർച്ച ചെയ്തിട്ടില്ലെന്നും എം.വി ഗോവിന്ദൻ മാസ്റ്റർ പ്രതികരിച്ചു. ശക്തമായ ഭിന്നത കോൺഗ്രസിൽ ഇപ്പോൾ ഉണ്ട്. വി.ഡി സതീശനും സുധാരകനും തമ്മിൽ ഭിന്നത നിലനിൽക്കുന്നു.
പാലക്കാട് കോൺഗ്രസിനകത്ത് വൈരുദ്ധ്യം ഉണ്ട്. കോൺഗ്രസുകാർ തമ്മിലും ഭിന്നത ഉണ്ട്. അത് ഇടതുപക്ഷത്തിന് ഗുണകരമായി വരും. വി ഡി സതീശൻ ഷാഫി പറമ്പിൽ ബി ജെ പി ഡീൽ പാലക്കാട് തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കുട്ടിച്ചേർത്തു. കണ്ണൂരിലെ പി. പി ദിവ്യ വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കമ്യൂണിസ്റ്റ് വിരുദ്ധ മാധ്യമപ്രവർത്തനം നടക്കുന്നത് കേരളത്തിൽ മാത്രമാണെന്നും ഗോവിന്ദൻ മാസ്റ്റർ ആവർത്തിച്ചു. ഡോ. പി സരിനെ പാലക്കാട് സ്ഥാനാർത്ഥിയാക്കതിനെ കുറിച്ചും എം.വി ഗോവിന്ദൻ മാസ്റ്റർ ചേലക്കരയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ മറുപടി നൽകി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here