പാർട്ടിക്കും ഡിവൈഎഫ്ഐയ്ക്കും കരുത്ത് നൽകിയ വ്യക്തിയായിരുന്നു സഖാവ് പുഷ്പനെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. സഹനസൂര്യനായിരുന്നു പുഷ്പനെന്നും അദ്ദേഹത്തിന്റെ
വേർപാട് രാഷ്ട്രീയത്തിനതീതമായ ദുഖമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ; ‘സഖാവ് പുഷ്പന്‍ കേരളം ഒരിക്കലും മറക്കാത്ത സമര പോരാളി’: മന്ത്രി വി ശിവന്‍കുട്ടി
വിപ്ലവകാരിയുടെ മഹത്വമെന്തെന്ന് നമ്മെ ബോധ്യപ്പെടുത്തിയ ജീവിതമായിരുന്നു സഖാവ് പുഷ്പന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.”മൂന്നു പതിറ്റാണ്ടു കാലം നീണ്ട തന്റെ സഹനങ്ങള്‍ക്ക് അന്ത്യം കുറിച്ച് സഖാവ് പുഷ്പന്‍ നമ്മെ വിട്ടു പിരിഞ്ഞിരിക്കുന്നു. ആ പേരു കേട്ടാല്‍ ആവേശം തുടിച്ചിരുന്ന ഓരോ കമ്മ്യൂണിസ്റ്റുകാരന്റെ ഹൃദയവും ഈ നിമിഷം ദു:ഖഭരിതമാണ്. സഖാവിനോടൊപ്പം പാര്‍ടിയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു അധ്യായം കൂടി അഗ്‌നിയായി നമ്മുടെയുള്ളില്‍ ജ്വലിക്കുകയാണ്.”- മുഖ്യമന്ത്രി അനുശോചിച്ചു.
ALSO READ; മറക്കാൻ കഴിയില്ല ചോരപടർന്ന ആ വെള്ളിയാഴ്ച ; കൂത്തുപറമ്പ് സമരം
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു കൂത്തുപറമ്പ് സമരനായകന്‍ സഖാവ് പുഷ്പന്റെ അന്ത്യം.
മൂന്ന് പതിറ്റാണ്ട് നീണ്ട കിടപ്പുജീവിതത്തിനൊടുവിലാണ് ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്‍ (54) മരണത്തിന് കീഴടങ്ങിയത്. ആഗസ്റ്റ് രണ്ടിന് വൈകിട്ടാണ് അതീവ ഗുരുതരാവസ്ഥയില്‍ പുഷ്പനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതിനെതുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here