കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന് തീരാനഷ്ടമാണ് കാനം രാജേന്ദ്രന്റെ വേർപാടിലൂടെ സൃഷ്ടിച്ചിരിക്കുന്നതെന്ന് എംവി ജയരാജൻ. സിപിഐയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ മാത്രമല്ല, ദൈനം ദിന രാഷ്ട്രീയ പ്രശ്നങ്ങളിലെല്ലാം തൊഴിലാളികളുടെയും കൃഷിക്കാരുടെയും പക്ഷത്തുനിന്ന് ശക്തമായ നിലപാട് സ്വീകരിക്കുന്ന ഒരു വിപ്ലവകാരിയായിരുന്നു അദ്ദേഹം. ട്രേഡ് യൂണിയനിലൂടെയാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായത്. നേരത്തെ യുവജനരംഗത്ത് ശക്തനായ ഒരു പ്രഭാഷകനും സംഘാടകനുമായിരുന്നു അദ്ദേഹം.
വലതുപക്ഷ രാഷ്ട്രീയത്തിനെതിരെ ശരിയായ നിലപാടുയർത്തിപ്പിടിക്കുന്നതിൽ ഇടതുപക്ഷത്തേയും സിപിഐയെയും നയിക്കുന്നതിൽ സുപ്രധാനമായ പങ്കുവഹിച്ച ഒരു പോരാളിയാണ്. അദ്ദേഹത്തിന്റെ വളരെപ്പെട്ടെന്നുള്ള വിയോഗം അപ്രതീക്ഷിതമാണ്. അദ്ദേഹത്തിന്റെ വേർപാടിൽ ദുഃഖമനുഭവിക്കുന്നവരോടൊപ്പം പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു.
Also Read; കാനം രാജേന്ദ്രന്റെ വിയോഗം ഇടതുപക്ഷത്തിന്റെ ആകെ നഷ്ടം; ഗോവിന്ദന്‍ മാസ്റ്റര്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here