കണ്ണൂരില്‍ കളത്തിലിറങ്ങാന്‍ എം വി ജയരാജന്‍

കണ്ണൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഏറ്റവും കരുത്തനായ സ്ഥാനാര്‍ത്ഥിയെയാണ് ഇത്തവണ സി പി ഐ എം രംഗത്തിറക്കിയിരിക്കുന്നത്. സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം വി ജയരാജന്‍ സംഘടനാ രംഗത്തും നിയമസഭാംഗം എന്ന നിലയിലും മികവ് തെളിയിച്ച നേതാവാണ്.വര്‍ഗ്ഗീയതയ്‌ക്കെതിരായ ശക്തമായ നിലപാടും ജനകീയ പ്രശ്‌നങ്ങളിലെ ഇടപെടലുകളുമാണ് എം വി ജയരാജനെ ജനസമ്മതനായ സ്ഥാനാര്‍ത്ഥിയാക്കുന്നത്.

എല്ലായ്‌പ്പോഴും ജനങ്ങള്‍ക്കിടയിലുള്ള നേതാവാണ് എം വി ജയരാജന്‍.സംഘനാരംഗത്തായാലും പാര്‍ലമെന്ററി രംഗത്തുള്ളപ്പോഴും ജനകീയ പ്രശ്‌നങ്ങള്‍ക്കാണ് ജയരാജന്റെ പ്രധാന പരിഗണന. എ കെ ജി യുടെ ജന്മനാടായ പെരളശ്ശേരിയില്‍ ജനിച്ച എം വി ജയരാജന്‍ വിദ്യാര്‍ത്ഥി യുവജന സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് പൊതുരംഗത്ത് സജീവമായത്.ഡി വൈ എഫ് ഐ അഖിലേന്ത്യ ജോ സെക്രട്ടറിയായും സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

Also Read : ‘ദേശീയ സാഹചര്യത്തിൽ ഇടതുപക്ഷത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് മത്സരിക്കുന്നത്’: കെ എസ് ഹംസ

ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരിക്കവേ ഐതിഹാസികമായ കൂത്തുപറമ്പ് സമരത്തിന് നേതൃത്വം നല്‍കി.1977 ല്‍ സി പി ഐ എം അംഗമായ എം വി ജയരാജന്‍ 1998 ല്‍ സംസ്ഥാന കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1996 ലും 2001 ലും എടക്കാട് മണ്ഡലത്തില്‍ നിന്നും വിജയിച്ച് നിയമസഭാഗമായി.മികച്ച നിയമസഭാഗമെന്ന പേരെടുത്തു.2017 മുതല്‍ 2019 വരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ച എംവി ജയരാജന്‍ ഭരണ നിര്‍വഹണ രംഗത്തും കഴിവ് തെളിയിയിച്ചു.

2019 മാര്‍ച്ചിലാണ് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് എത്തുന്നത്.സംഘാടന മികവിനുള്ള അംഗീകാരമായി 2021 ല്‍ വീണ്ടും ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.ട്രേഡ് യൂണിയന്‍ രംഗത്തും സജീവമായ ജയരാങ്ജന്‍ വിവിധ തൊഴിലാളി സംഘടനകളുടെ നേതൃസ്ഥാനങ്ങളും വഹിച്ചു.നിയമ ബിരുദധാരിയായ ജയരാജന്‍ ദേശീയ വിഷയങ്ങളിലും വര്‍ഗ്ഗീയതയ്‌ക്കെതിരെയും നടത്തുന്ന സാമൂഹ്യ മാധ്യമ ഇടപെടലുകളും ശ്രദ്ദേയമാണ്.കണ്ണൂരിന്റെ ജനമനസ്സറിയുന്ന എംവി ജയരാജനെ രംഗത്തിറക്കി മണ്ഡലം തിരിച്ചുപിടിക്കാനാകുമെന്നാണ് സി പി ഐ എമ്മിന്റെ പ്രതീക്ഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News