നെറ്റ് പരീക്ഷയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടന്നത്: എം വിജിൻ എംഎൽഎ

നെറ്റ് പരീക്ഷയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് എം വിജിൻ എംഎൽഎ. നീറ്റ് പരീക്ഷ ക്രമക്കേട് സഭ നിർത്തിവച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. രണ്ടു മണിക്കൂർ ചർച്ചയാണ് പരീക്ഷ ക്രമക്കേടിന് മേൽ നടക്കുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേട് ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ മനസ്സിൽ തീ കോരി ഇട്ട സംഭവമാണ്. ഏറെ പ്രതീക്ഷയോടെ 24 ലക്ഷത്തിലധികം കുട്ടികൾ എഴുതിയ പരീക്ഷ നടത്തിപ്പിലെ വീഴ്ച്ച മാപ്പ് അർഹിക്കുന്നതല്ല.

Also Read: കോട്ടയത്തെ ആകാശപാത പൂർത്തിയാക്കാനാവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ; ഭാവിയിൽ പൊളിച്ചുമാറ്റേണ്ടി വരുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാർ

പരീക്ഷ നടത്തിപ്പിലെ പിഴവുകളും വീഴ്ചകളും നേരത്തെ തന്നെ ഉയർന്നിട്ടുണ്ട്. ചോദ്യ പേപ്പർ ടെലിഗ്രാമിൽ ചോർന്നു. ലക്ഷങ്ങൾക്കാണ് ചോദ്യപേപ്പറുകൾ അനധികൃതമായി വിറ്റഴിച്ചത്. ഡാർക്ക് വെബിലും ടെലെഗ്രാമിലുമായി ചോദ്യപേപ്പർ പരീക്ഷയ്ക്ക് മുൻപേ പ്രചരിച്ചു. ചോദ്യങ്ങളും ഹിന്ദുത്വവത്ക്കരിച്ചു. വ്യാപകമായ പണമിടപാടും അഴിമതിയും ക്രമക്കേടുകളും നീറ്റ് പരീക്ഷയിൽ നടന്നു. പരിശീലന സെൻററുമായി ചേർന്നു നടത്തിയ കൊള്ളയാണ് നെറ്റ് പരീക്ഷയിൽ നടന്നത്. പ്രതിഫലമായി കോടികളാണ് മറിഞ്ഞത്. ബിജെപി നേതാക്കൾക്ക് ക്രമക്കേടിൽ നേരിട്ട് ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

Also Read: ‘കെഎസ്ആർടിസി പുതിയചരിത്രം കുറിക്കുകയാണ്, നിയമങ്ങൾ പഠിക്കാൻ മൊബൈൽ ആപ്പ് പുറത്തിറക്കും’; മന്ത്രി കെ.ബി ഗണേഷ് കുമാർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News