കേന്ദ്രമന്ത്രി എന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം, രാജീവ് ചന്ദ്രശേഖർ പെരുമാറ്റചട്ടം നഗ്നമായി ലംഘിക്കുന്നുവെന്ന് എം വിജയകുമാർ

കേന്ദ്രമന്ത്രി എന്ന പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ പെരുമാറ്റചട്ടം നഗ്നമായി ലംഘിക്കുന്നുവെന്ന് എം വിജയകുമാർ. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനിൽക്കുന്നുവെന്നും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി നിയമലംഘനം നടത്തുന്നുവെന്നും എം വിജയകുമാർ പറഞ്ഞു.

ALSO READ: അക്ഷര മുത്തശ്ശി വിടവാങ്ങി

‘ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് കേന്ദ്രമന്ത്രി എന്ന പേരിലാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ മന്ത്രി എന്ന് പറയാൻ പാടില്ല. സാധാരണ പൗരനായി ആണ് മത്സരിക്കേണ്ടത്. രാജീവ് ചന്ദ്രശേഖർ പെരുമാറ്റചട്ടം നഗ്നമായി ലംഘിക്കുന്നു. ഇത് ഗൗരവമുള്ള പ്രശ്നമാണ്. അദ്ദേഹത്തിന് സ്ഥാനാർത്ഥിയാകാൻ യോഗ്യതയില്ല’, എം വിജയകുമാർ കൂട്ടിച്ചേർത്തു.

ALSO READ: പഞ്ചാബിൽ വൻ വ്യാജമദ്യ ദുരന്തം; ഞെട്ടലോടെ സംഗ്രൂർ നിവാസികൾ, മരണം 20 കടന്നതായി റിപ്പോർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News