വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം, നിരവധി പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് ഇത് യാഥാർഥ്യമാകുന്നത് : എം വിജയകുമാർ

വികസനത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയ പാഠപുസ്തകമാണ് വിഴിഞ്ഞം എന്ന് മുൻ തുറമുഖ മന്ത്രി എം വിജയകുമാർ. ഇന്ത്യയുടെയും ഏഷ്യയുടെയും ഏറ്റവും വലിയ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം. അതുകൊണ്ടാണ് വിഴിഞ്ഞത്തെ തുറമുഖ കവചം എന്ന് വിശേഷിപ്പിക്കുന്നത് എന്നും എം വിജയകുമാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

ALSO READ: കനത്ത മഴ തുടരുന്നു; ഉത്തരാഖണ്ഡിലെ ചമോലി – ബദരിനാഥ് ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ

2006 ലെ വി എസ് സർക്കാരിന്റെ കാലത്താണ് വിഴിഞ്ഞം പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചത്. നയനാർ സർക്കാരിന്റെ കാലം മുതൽ തുടങ്ങിയ പരിശ്രമമാണ് ഇപ്പോൾ ഫലം കാണുന്നത്. ഒന്നാം പിണറായി സർക്കാരിന്റെ കാലം മുതലാണ് സമയബന്ധിതമായി ഇത് പൂർത്തീകരിച്ചത് എന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മദർ പോർട്ടായിട്ടാണ് ഇതിനെ കാണുന്നത്. ലോകത്തിന്റെ പ്രധാന കേന്ദ്രമായി വിഴിഞ്ഞം മാറുന്നുവെന്നും അനന്ത സാധ്യതകൾ ഇതിനുണ്ട് എന്നും എം വിജയകുമാർ പറഞ്ഞു. ഒരുവർഷ കാലം ഇടത് സർക്കാർ വിഴിഞ്ഞത്തിനു വേണ്ടി സമരം നടത്തിയിട്ടുണ്ട്. പ്രകൃതിദത്തമായ പ്രതിബന്ധങ്ങളെ ഉൾപ്പടെ മറികടന്നാണ് വിഴിഞ്ഞം യാഥാർഥ്യമായത് എന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കേരളത്തെ ജൻ ഹബ് ആയി ഉയർത്തുന്നതിലെ നാഴികക്കല്ല് ആണ് എ ഐ കോൺക്ലേവ്: മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News