തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ ബാബുവിന്റെ വിജയം അസാധുവാക്കണമെന്ന ഹര്‍ജി തള്ളിയ കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് അദ്ദേഹത്തിന്റെ ഹര്‍ജി.
ALSO READ: തകര്‍ത്തടിച്ച് ഗുജറാത്ത്; മികച്ച ഓപ്പണിംഗ് നല്‍കി ഗില്ലും സുദര്‍ശനും; ഇരുവര്‍ക്കും സെഞ്ച്വറി
അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമത്തിന് വിരുദ്ധമാണെന്ന സ്വരാജിന്റെ വാദം കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായ ബാബുവിനെതിരായ ആക്ഷേപം തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ഹൈക്കോടതി വിലയിരുത്തിയിരുന്നു.
992 വോട്ടുകള്‍ക്കാണ് 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന കെ ബാബു വിജയിച്ചത്.
ALSO READ: കെജ്‌രിവാള്‍ ജയില്‍ മോചിതനായി, കാത്തുനിന്ന് ഭാര്യയും മകളും
നിയസഭാ തെരഞ്ഞെടുപ്പ് സമയം വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിനൊപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചുവെന്നാണ് സ്വരാജ് ഉയര്‍ത്തുന്ന വാദം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here