‘തോൽവി മുന്നിൽകണ്ട നരേന്ദ്രമോദിയുടെ സമനില തെറ്റിയിരിക്കുന്നു, പച്ചയായ വർഗീയത പ്രസംഗിക്കുന്നു’: എംവി ഗോവിന്ദൻ മാസ്റ്റർ

MV Govindan master

തോൽവി മുന്നിൽകണ്ട നരേന്ദ്രമോദിയുടെ സമനില തെറ്റിയിരിക്കുന്നുവെന്നും മോദി പച്ചയായ വർഗീയത പ്രസംഗിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ. രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കുന്നത് മുസ്ലീങ്ങൾ എന്നാണ് മോദി ഇപ്പോൾ പറയുന്നതെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശ്രീകാര്യത്തെ തെരഞ്ഞടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദി തോൽവി മുന്നിൽ കണ്ട് തുടങ്ങിയിരിക്കുന്നു. ഹിന്ദുത്വയിലേക്കുള്ള ആദ്യ പടിയാണ് പൗരത്വ നിയമ ഭേദഗതിയെന്നും അത് റദ്ദാക്കുമെന്ന് ഇടതുപക്ഷം പറഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. എന്നാൽ കോൺഗ്രസ് ഇക്കാര്യത്തിൽ എന്ത് പറഞ്ഞുവെന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

ALSO READ: പ്രായപൂർത്തിയാകാത്ത അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകി സുപ്രീം കോടതി

ആദ്യം പ്രകടനപത്രികയുടെ കരടിൽ റദ്ദാക്കും എന്ന് ചേർത്തുവെന്നും പ്രകടനപത്രിക പുറത്ത് വന്നപ്പോൾ അത് ഒഴിവാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയെ പിണറായി വിമർശിക്കുന്നില്ല എന്നാണ് കോൺഗ്രസ് പറയുന്നത്. പിണറായിയും സിപിഎമ്മും ഇടതുമുന്നണിയും ഏറ്റവും ശക്തമായി വിമർശിക്കുന്നത് ബിജെപിയെ ആണ്. ബിജെപിയെ വിമർശിക്കുന്നില്ലെന്ന വാർത്ത സൃഷ്ടിക്കൽ അജണ്ട ഭാഗമാണ്. കമ്മ്യുണിസ്റ്റുകാരും മുസ്ലീങ്ങളും ക്രിസ്ത്യാനിയും കൂടുതൽ ഉള്ളത് കൊണ്ടാണ് കേരളത്തെ ബിജെപി ആക്രമിക്കുന്നത്. ആർഎസ്എസ് കേരളത്തെ ശത്രു രാജ്യമായി കാണുന്നു. ഇതിന് കാരണം ബിജെപിയെ എതിർക്കുന്നു എന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഫ്‌ളക്‌സില്‍ സുരേഷ് ഗോപിക്കൊപ്പം ഇന്നസെന്റ്; നടപടിക്കൊരുങ്ങി കുടുംബം

പെൻഷൻ 2500 ആക്കണം എന്നാണ് എൽഡിഎഫിന്റെ ആഗ്രഹം. എന്നാൽ കേന്ദ്രം ഇതെല്ലാം തകർക്കാൻ ശ്രമിക്കുന്നുവെന്നും ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. തൊഴിൽ ഇല്ലാത്ത വീട്ടമ്മമാർക്ക് പെൻഷൻ നൽകണമെന്ന് എൽഡിഎഫ് തീരുമാനിച്ചു. കേന്ദ്രം തരാനുള്ള തുക നൽകിയാൽ ആദ്യത്തെ പരിഗണന വീട്ടമ്മമാരുടെ പെൻഷനായിരിക്കും. എല്ലാ മേഖലയിലും കേരളം നമ്പർ 1 ആയി മാറിയെന്നും അദ്ദേഹം പറഞ്ഞു.

വടകരയിൽ ഇടതുമുന്നണി ജയിക്കുമെന്നുറപ്പായപ്പോഴാണ് ശൈലജ ടീച്ചറെ അശ്ലീല ചിത്രങ്ങൾ വെച്ച് അപമാനിക്കാൻ ശ്രമം നടത്തിയതെന്ന് ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഇതിന് പിന്നിൽ വിഡി സതീശനും ഷാഫി പറമ്പിലുമാണ്. അശ്ലീലം പറഞ്ഞ് വോട്ട് പിടിക്കാൻ ശ്രമിക്കുന്നവർ ഇത് കേരളമാണെന്ന് ഓർക്കണമെന്നും പൊലീസിന്റെ കൈയിൽ എല്ലാ തെളിവും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. നവകേരളം എൽഡിഎഫ് സർക്കാർ സൃഷ്ടിക്കും. ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News