അമാന എംബ്രേസ് സ്വര്‍ണക്കടത്ത് വിഷയം; ന്യായീകരിച്ച് എം കെ മുനീര്‍

mk muneer

അമാന എംബ്രേസ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷത്തില്‍ ന്യായീകരിച്ച് എം കെ മുനീര്‍. വാര്‍ത്തയില്‍ ലീഗല്‍ നോട്ടീസ് അയയ്ക്കാന്‍ പോവുകയാണെന്ന് എം കെ മുനീര്‍ പറഞ്ഞു. പ്രതിപക്ഷത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ കൈരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുനീറിന്റെ പ്രതികരണം.

ALSO READ:ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ്, ക്രൂരത തുറന്നുപറഞ്ഞ് 8 വയസുകാരന്‍; മകന്റെ മൊഴിയില്‍ അച്ഛന് കിട്ടിയത് എട്ടിന്റെ പണി

കൊടുവള്ളി സ്വര്‍ണക്കടത്തുകാരുടെ കേന്ദ്രമാണെന്ന ഒരു പ്രതീതി ഉണ്ടായിരുന്നു. അതില്‍ നിന്ന് അവിടുത്തെ ചെറുപ്പക്കാരെ രക്ഷിക്കുന്നതിന് വേണ്ടിയിട്ടാണ് പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം നിരവധി ചെറുപ്പക്കാര്‍ക്ക് വിദേശത്ത് തൊഴില്‍ ലഭിച്ചു. അവരെ വീണ്ടും സ്വര്‍ണക്കടത്തുകാര്‍ ആക്കുകയാണ്. ഇത് എത്രമാത്രമാണ് അവരെ തളര്‍ത്തുന്നത്. അത് ഒരിക്കലും താന്‍ അനുവദിക്കില്ല. ഇത്തരം ദുരാരോപണങ്ങളില്‍ നിന്ന് അവരെ രക്ഷിക്കാനായിരുന്നു പദ്ധതി. പോകുന്നവരുടെ രജിസ്റ്റര്‍ താന്‍ സൂക്ഷിക്കുന്നുണ്ട്. ആരെങ്കിലും കരിയര്‍മാരുടെ രജിസ്‌ട്രേഷന്‍ നടത്തി സ്വര്‍ണകള്ളക്കടത്ത് നടത്തുമോ, അങ്ങനെ മൂഢന്‍ ആയിട്ടുള്ള എംഎല്‍എ രാജ്യത്ത് ഉണ്ടാകുമോ? ഏതായാലും നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. ആരോപണ വിധേയര്‍ക്കെതിരെ തന്റെ പരിശോധനയില്‍ ഒരു സ്റ്റേഷനിലും എഫ് ഐ ആര്‍ ഇല്ല- എം കെ മുനീര്‍ പറഞ്ഞു. അങ്ങനെ കേസുണ്ടെങ്കില്‍ പൊലീസ് അത് പറയില്ലേ. അവരുട പേരില്‍ കേസ് ഇല്ല. അബുലൈസിന്റെ പേരില്‍ കേസ് ഇല്ല എന്ന് കോടതി ഉത്തരവ് താന്‍ കാണിച്ചു തന്നതാണ്, നിയമപരമായി നേരിടും- മൂനീര്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ:കിളിമാനൂരില്‍ പാചകവാതകത്തില്‍ നിന്ന് തീപടര്‍ന്ന് ക്ഷേത്രപൂജാരി മരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News